മൂന്നാം ക്ലാസുകാരന്‍ അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി

മൂന്നാം ക്ലാസുകാരന്‍ അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വിജനമായ സ്ഥലത്തുകൊണ്ടുപോയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.

Latest
Widgets Magazine