വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

ഗുഡ്ഗാവ്: ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. യുവാവിനെ സഹായിച്ച മറ്റ് രണ്ട്‌പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് ക്രൂര സംഭവം അരങ്ങേറിയത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശീതള പാനീയത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മയക്കു മരുന്ന് ചേര്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് ഇവര്‍ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷിച്ച് ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

 

Top