അഞ്ചാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കോഴിക്കോട്:  മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം പിതാവ് അറസ്റ്റില്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കെതിരെയാണ് പിതാവ് ലൈംഗിക അതിക്രമത്തിനൊരുങ്ങിയത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. മകളെ അമ്പത്തേഴുകാരനായ പിതാവ് സ്ഥിരമായി ശാരീരികമായി   ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. പിതാവിന്റെ സുഹൃത്ത് പേരാമ്പ്ര സ്വദേശിയായ ഫൈസലിനെതിരെയും ലൈംഗിക അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. കുട്ടിയുടെ പിതാവിന്റെ കൂട്ടുകാര്‍ പതിവായി വീട്ടില്‍ വരാറുണ്ടെന്നും അവിടെ വെച്ച് മദ്യപാനം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.  ഒപ്പം മദ്യപിക്കുന്നവര്‍ വീട്ടില്‍ താമസിച്ചപ്പോഴാണ് പിതാവിന്റെ സുഹൃത്തായ ഫൈസല്‍ ലൈംഗികമായി കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി.  കോഴിക്കോട് പോക്‌സോ കോടതി റിമാന്റ് ചെയ്തു.

Top