വിദ്യാര്‍ത്ഥിനിക്ക് നിരന്തര ലൈംഗീക പീഡനം: അദ്ധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് നഗ്നനായി നടത്തി

ഹൈദരാബാദ്: അദ്ധ്യാപകന്റെ നിരന്തര പീഡനം വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ അദ്ധ്യാപകനെ മര്‍ദ്ദിച്ച് നഗ്നനാക്കി റോഡിലൂടെ നടത്തി. ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മേലുള്ള ലൈംഗിക പീഡനം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ ഏലൂരിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ കരേ രാംബാബുവെന്ന 38-കാരനെയാണ് 20-ഓളം വരുന്ന സംഘം കൈകാര്യം ചെയ്തത്.

ആറുമാസം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പറഞ്ഞുപറ്റിച്ച് തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തത്. കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന ഇയാളുടെ വാഗ്ദാനത്തില്‍ പെണ്‍കുട്ടി അകപ്പെടുകയായിരുന്നു. പത്താം ക്ലാസ് പാസ്സായി പോളിടെക്നിക്കില്‍ പഠിക്കാന്‍ ചേര്‍ന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ പെണ്‍കുട്ടി രാംബാബുവിനെ സമീപിച്ചു. ഗര്‍ഭം അലസിപ്പോകുന്നതിനായി അയാള്‍ നല്‍കിയ ഗുളികകള്‍ കഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കടുത്ത രക്തസ്രാവമുണ്ടായതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. പെണ്‍കുട്ടിയെ വീട്ടൂകാര്‍ ആശുപത്രിയിലെത്തിക്കുകയും ഗര്‍ഭിണിയാണെന്ന് അറിയുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ രാംബാഹു തന്നെ പീഡിപ്പിച്ചുകൊണ്ടിരുന്ന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

രക്ഷിതാക്കള്‍ ഇക്കാര്യം നാട്ടുകാരോട് പറയുകയും അവര്‍ ചൊവ്വാഴ്ച രാത്രി സംഘടിതരായെത്തി രാംബാബുവിനെ പിടികൂടുകയുമായിരുന്നു. ഏലൂരു തെരുവിലൂടെ ഇയാളെ അവര്‍ ഒരുകിലോമീറ്ററോളം നഗ്‌നനാക്കി നടത്തി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും രാംബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആറുവര്‍ഷമായി ഏലൂരുവില്‍ അദ്ധ്യാപകനാണ് രാംബാബു. ഇയാളുടെ മോശം സ്വഭാവം കാരണം ഭാര്യ മാറിത്താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ് കഞ്ചാവ് നല്‍കി പ്രകൃതിവിരുദ്ധ പീഡനം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മൂന്നരവയസ്സുകാരിയെ പട്ടിണിക്കിട്ടു ക്രൂരമര്‍ദ്ദനം; ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ ഏഴുവയസുകാരന്റെ തലയോട്ടി പൊട്ടി; കുട്ടിയുടെ നില അതീവ ഗുരുതരം; യുവാവിനെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു; കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി പതിനാറുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ; പെ​ണ്‍​കു​ട്ടി ആ​റു​മാ​സം ഗ​ർ​ഭി​ണി​
Latest