പണമില്ലാത്തിന്റെ പേരില്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; യുപിയില്‍ കുട്ടി അച്ഛന്റെ മടിയില്‍ കിടന്ന് മരിച്ചു | Daily Indian Herald

പണമില്ലാത്തിന്റെ പേരില്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; യുപിയില്‍ കുട്ടി അച്ഛന്റെ മടിയില്‍ കിടന്ന് മരിച്ചു

ബാണ്ഡ: ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. പിതാവിന്റെ മടിയില്‍ കിടന്നാണ് കുട്ടി മരിച്ചത്. ”എന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എന്റെ മകനെ ചികിത്സിക്കാന്‍ തയ്യാറായില്ല. അവര്‍ പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു”, പിതാവ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം ജില്ലാ കലക്ടറെ സമീപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Latest
Widgets Magazine