9 കാരിയെ 39 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ നീക്കം;ഒടുവില്‍ സംഭവിച്ചത്…  

തൃച്ചി: മുപ്പത്തിയൊന്‍പതുകാരനുമായി ഒമ്പതു വയസുകാരിയുടെ വിവാഹം നടത്താനുള്ള വീട്ടുകാരുടെ നീക്കം പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ തൃച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. നാടകീയമായ നീക്കങ്ങളിലൂടെയാണ് പൊലീസ് വിവാഹം തടഞ്ഞത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയും 39 കാരനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട് സന്ദര്‍ശിച്ചപ്പോള്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി പൊലീസിന് മനസിലായി. തുടര്‍ന്ന് വിവാഹം നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആചാര പ്രകാരം വിവാഹം നടത്താന്‍ കുട്ടിക്ക് പ്രായമായി എന്നതായിരുന്നു അമ്മയുടെ വാദം.  പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഒത്തുകൂടി. വിവാഹം തടയാന്‍ ശ്രമിക്കരുതെന്നും അവരുടെ സമുദായത്തില്‍ ഇത് പതിവാണെന്നും അവര്‍ അവകാശപ്പെട്ടു. കുട്ടിയുമായി രക്തബന്ധമുള്ള ആളുമായാണ് വിവാഹം നിശ്ചയിക്കുന്നതെന്നും ഇത് ബന്ധത്തിന്റെ ദൃഢതയ്ക്കു വേണ്ടി കാലങ്ങളായി നടത്തുന്ന ആചാരമാണെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരോട് ഏറ്റുമുട്ടാതെ മടങ്ങിയ പൊലീസ് വീണ്ടുമെത്തി രഹസ്യമായി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു. പ്രദേശത്ത് ഇത്തരം നിരവധി വിവാഹങ്ങള്‍ നടക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Latest
Widgets Magazine