പതിനഞ്ചുകാരിയെ താലികെട്ടിയ ഇരുപത്തിരണ്ടുകാരന് സംഭവിച്ചത് ?

പതിനഞ്ചുകാരിയെ താലികെട്ടിയ സംഭവത്തിൽ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മാമ്മൂട് സ്വദേശിയായ യുവാവാണ് പിടിയിലാ യത്. പ്രണയിനിയായ പെൺകുട്ടിയെ കൊല്ലം നഗരത്തിലെ ക്ഷേത്രത്തിൽ കൊണ്ടുവന്നാണ് ഇരുപത്തിരണ്ടുകാരൻ താലി ചാർത്തിയത്.വിവാഹം കഴിഞ്ഞ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പെൺകുട്ടി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ പെൺകുട്ടിയുടെ മുറിയിൽ നിന്ന് രക്ഷിതാക്കൾ താലി കണ്ടെടുത്തതോടെയാണ് ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. അതെ സമയം പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്താഞ്ഞതിനാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താലികെട്ടിയതിന് മാത്രമാണ് കേസ്. പെൺകുട്ടിയെ വിദഗ്ദ്ധ കൗൺസലിംഗിന് വിധേയമാക്കുമെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു.

Top