കാമുകന്‍ കഴുത്തറുത്തു; അമ്മ കൈകളും പിടിച്ചുവച്ചു; ആറുവയസുകാരിയെ കൊലപ്പെടുത്തി  

 

 

ന്യൂഡല്‍ഹി: അവിഹിതബന്ധത്തെക്കുറിച്ച് പിതാവിനോടു പറയുമെന്നു പറഞ്ഞതിന് ആറു വയസ്സുകാരിയെ മാതാവും കാമുകനും ചേര്‍ന്ന് കഴുത്തറുത്തു കൊന്നു. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാജലാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.  വീടിനടുത്തുള്ള ടെറസില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വീട്ടില്‍ വച്ച് അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കണ്ട കുട്ടി, ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.  തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. കാമുകനാണ് കഴുത്തറുത്തത്. അമ്മ കൈകളും പിടിച്ച് വയ്ക്കുകയും ചെയ്തു.   നഗരത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിക്ക് പോകുന്ന യുവതിയുടെ ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് സുധീര്‍ വീട്ടിലെത്തിയത്.  കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാജലിനു പുറമെ നാലും, രണ്ടും വയസ്സുള്ള മറ്റു രണ്ടു മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.

Latest
Widgets Magazine