പന്ത്രണ്ടും പതിമൂന്നും വയസുള്ള ദളിത് പെൺകുട്ടികളും ഒരു പതിനേഴ്കാരനും മരക്കൊമ്പിൽ ഒരുമിച്ച് തൂങ്ങി മരിച്ചു; രാജസ്ഥാനിലെ ഗ്രാമത്തിൽ നടന്ന ദുരന്തം ലോകം അറിയുന്നത് ഒരാഴ്ച കഴിഞ്ഞ്…

ബാർമർ: മൂന്ന് കൗമാരക്കാരെ ഒരുമിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം മൂന്ന് കൗമാരക്കാരെ മരത്തിൽ ഒരുമിച്ച് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദളിത് കുടുംബത്തിൽപ്പെട്ട കുട്ടികളാണ് മരിച്ചത്. ദളിത് കുടുംബത്തിൽപ്പെട്ടവരാണ് മരിച്ച പെൺകുട്ടികൾ. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നടന്ന ദുരന്തം ലോകം അറിയുന്നത് ഒരാഴ്ച കഴിഞ്ഞ് വന്ന വാർത്തകളിലൂടെ മാത്രമാണ്. മരണത്തെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഗ്രാമീണർ തെരവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാരോപിച്ച് കുട്ടികളുടെ പിതാവ് രംഗത്തത്തി. ശാന്തി,(12) മധു (13), ദശൽ ഖാൻ (17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ടു പേർ സഹോദരങ്ങളാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും തന്നോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പിടിച്ചുകൊണ്ടു പോയ ശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്നും ഇതിന് ശേഷമാണ് കെട്ടിത്തൂക്കിയതെന്നും പെൺകുട്ടിയുടെ പിതാവായ ബൈറു മെഗ്വാൾ പറഞ്ഞു. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 12 നു നടന്ന സംഭവം ഇന്നലെയാണു പുറത്തുവന്നത്. രണ്ട് പെൺകുട്ടികളും ആൺകുട്ടിയുമായി സൗഹൃദം പുലർത്തിയിരുന്നതായി ഗ്രാമവാസികൾ പറയുന്നു. മരണത്തെ സംബന്ധിച്ച് മറ്റ് ചില സംശയങ്ങളും ഉയർന്നിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. നാല് പേരുടെ കാൽപ്പാദങ്ങൾ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ടെന്നും, കുട്ടികൾ ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും, അങ്ങനെ ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും മരിച്ച ആൺകുട്ടിയുടെ പിതാവ് പറഞ്ഞു. മരിച്ച പെൺകുട്ടികളും ദശൽ ഖാനും സുഹൃത്തുകളായിരുന്നു. അവൻ കുറച്ചു ദിവസങ്ങളായി വീട്ടിൽ വരാറുണ്ടായിരുന്നില്ല. മരണകാരണം വ്യക്തമല്ലെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും ആൺകുട്ടിയുടെ പിതാവ് വ്യക്തമക്കി. എന്നാൽ കുട്ടികളുടേത് ആത്മഹത്യയാണെന്നു വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടുകലും അതാണ് സൂചിപ്പിക്കുന്നതെന്നും ബാർമർ പൊലീസ് സൂപ്രണ്ട് ഗൻഗൻദീപ് സിൻഗ്ല പറഞ്ഞു. രാത്രി സാധാരണനിലയിൽ ഉറങ്ങാൻ പോയ പെൺകുട്ടികളെയാണ് അടുത്തദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ജീവനൊടുക്കിയ ഒരു പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ജീവനൊടുക്കിയ മൂവരും അടുത്തിടപഴകിയിരുന്നവരാണെന്നു ഗ്രാമവാസികൾ പറയുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി മേഘ് വാൾ സമുദായം പഞ്ചായത്ത് യോഗം ചേർന്നിരുന്നു. സംഭവത്തിന് ഇതേവരെ വ്യക്തമായ കാരണം വിശദീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

 

Latest
Widgets Magazine