വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പത്ത് വയസുകാരിയെ പീഡനത്തിനിരയാക്കി; 99കാരനായ മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ചെന്നൈ: പത്ത് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 99കാരന്‍ അറസ്റ്റില്‍. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ ആണ് ഇയാള്‍. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചുവരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. കുട്ടിയുടെ പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലീസിനു മൊഴി നല്‍കി.

ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇയാള്‍ വീടിനോട് ചേര്‍ന്ന് അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും കൊച്ചുമക്കളുമടക്കം വലിയ കുടുംബമാണ് ഇയാളുടേത്. ഇവരെല്ലാം തന്നെ തമിഴ്‌നാട്ടിലാണ് താമസം.

പെണ്‍കുട്ടിക്ക് അത്ഭുതശക്തിയുണ്ടന്ന് കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു; നിധിയെടുക്കാനെന്ന വ്യാജേന  കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം  വിവസ്ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ട് നാലുപേര്‍ മാറി മാറി പീഡിപ്പിച്ചു; കണ്ണൂരില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത  കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി ബലാത്സംഗത്തിന് മുന്‍പ് ഉത്തേജനം ലഭിക്കാനായി കല്ലുകൊണ്ട് കാല് തല്ലിയൊടിക്കും.ശേഷം കൊലപാതകവും.ഞെറ്റിക്കുന്ന ക്രൂരത ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേലസ്; പ്രതിയെ തൂക്കിലേറ്റി  
Latest
Widgets Magazine