പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ വളര്‍ത്തുനായ കടിച്ചോടിച്ചു

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ വളര്‍ത്തുനായ കടിച്ചോടിച്ചു. വെള്ളിയാഴ്ച മധ്യപ്രദേശിലെ സഗാര്‍ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കൊതുകിനെ തുരത്താനായി പുകയിടാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ അതിക്രമിക്കുകയായിരുന്നു. കത്തി ചൂണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഒരു കുടിലില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് വളര്‍ത്തുനായ ഓടിയെത്തിയത്.

ഉപദ്രവിക്കുന്ന കണ്ട നായ അതിക്രമം നടത്തിയ ഒരാളുടെ കാലില്‍ കടിച്ചു. കത്തി ഉപയോഗിച്ച് നായയെും അവര്‍ ആക്രമിച്ചെങ്കിലും പിന്‍വാങ്ങാതെ പെണ്‍കുട്ടിയെ രക്ഷിക്കാനായി നായ പരിശ്രമിച്ചു. നായയുടെ കുര കേട്ട് അയല്‍വാസികള്‍ ഓടി വന്നതോടെ അക്രമികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഐഷു അഹിര്‍വാര്‍, പണ്ഡിറ്റ് അഹിര്‍വാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top