ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ലോനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടിയുടെ ട്യൂഷന്‍ അധ്യാപകനായ ഫൈസല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. സഹോദരനൊപ്പം ട്യൂഷന് പോയ പെണ്‍കുട്ടി വീട്ടില്‍ മടങ്ങി വന്നിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി വീണ്ടും പുറത്തേയ്ക്ക് ഇറങ്ങിയതായി വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതായി. രാത്രിയായിട്ടും കുട്ടി തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ച് പോകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതാകുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കായി പുറത്ത് പോയ പിതാവാണ് മകളുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഡിഐജി അഗര്‍വാള്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിന്റര്‍ഗാര്‍ട്ടണ്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പതിവായി കുട്ടി ട്യൂഷന് പോകാറുള്ളതായി പിതാവ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്.

Top