സീരിയല്‍ ബാലതാരത്തെ പീ​ഡി​പ്പി​ച്ച കേ​സ്:കൂട്ടുപ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്

കൊല്ലം: സിനിമ-സീരിയലുകളില്‍ ബാലതാരമായി അഭിനയിക്കുന്ന 16 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് സിഐ മഞ്ചുലാല്‍ പറഞ്ഞു. നെടുന്പന സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇയാളുടെ സുഹൃത്ത് ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

ഏഴ് മാസം മുന്പാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയുടെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പീഡനം നടത്തിയതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പോളയത്തോട്ടുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്നെ ബിയര്‍ കുടിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
ഫൈസലും സുഹൃത്തും കൂടിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴിനല്‍കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഫേസ്ബുക്കിലൂടെ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top