മൃഗീയമായ നരബലി!..നെഞ്ച് തുളച്ച് ഹൃദയം പറിച്ചെടുത്തു.പ്രളയം നേരിടാന്‍ നരബലി നല്‍കിയത് 140 കുരുന്നുകളെ-ഞെട്ടിക്കുന്ന തെളിവുകൾ

ലണ്ടൻ : മൃഗീയമായ നരബലിയുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് !.. നരബലിസംഭവിച്ചതില്‍ ഏറ്റവും വലിയ മനുഷ്യക്കുരുതി ഖനനം ചെയ്ത് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 140 കുരുന്നുകളെ ഒന്നിച്ച് നരബലി നല്കിയതിന്റെ ഞെട്ടിപ്പിക്കുന്ന സംഭവ കഥയാണ് ഖനനത്തിലൂടെ ചുരുളഴിഞ്ഞത്. പെറുവിലെ വടക്കന്‍ തീരപ്രദേശത്ത് 550 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ മൃഗീയ നരബലി സംഭവിച്ചത്. ഇന്നത്തെ ട്രുഹിയോ നഗരത്തിനു സമീപമാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്.PERU4

3500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സമീപമായിരുന്നു ഉദ്ഖനനം. കണ്ടെത്തിയ 140 കുട്ടികളുടെ അസ്ഥികൂടങ്ങളില്‍ ഭൂരിപക്ഷവും എട്ട് വയസ്സിനും 12നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അഞ്ചു വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും നെഞ്ചിലെ എല്ലു തകര്‍ക്കുന്ന വിധം മാരകായുധം കൊണ്ടു വെട്ടിയിട്ടുണ്ട്. എല്ലാവരുടെയും വാരിയെല്ലുകളില്‍ ചിലതും നീക്കിമാറ്റിയിട്ടുണ്ട്. ഹൃദയം എടുത്തുമാറ്റാനായിരുന്നു ഇതെന്നാണു നിഗമനം.PERU3

ഭൂരിപക്ഷം കുട്ടികളുടെയും ദേഹത്ത് ചുവന്ന ചായം പുരട്ടിയിരുന്നതിന്റെ തെളിവുകളുമുണ്ടായിരുന്നു. നരബലിക്കു മുന്‍പു ദേഹത്തു നിറം പൂശുന്നത് പുരാതന കാലത്തെ പ്രത്യേകതയായിരുന്നു. കുട്ടികള്‍ക്കൊപ്പം 200 ഓളം ലാമകളെയും ബലി നല്‍കിയിട്ടുണ്ട്. ഇവയും 18 മാസത്തില്‍ താഴെ മാത്രം പ്രായമുള്ളവയായിരുന്നു.PERU-2

എന്താണ് ഇത്തരമൊരു ക്രൂരബലിയിലേക്ക് പെറുവിലെ തീരമേഖലയില്‍ ജീവിച്ചിരുന്നവരെ നയിച്ചത് എന്ന ചോദ്യത്തിനും ഗവേഷകര്‍ക്ക് ഉത്തരമുണ്ട്. ശക്തമായ പ്രളയത്തില്‍ നിന്ന് മുക്തി നേടാനായിരുന്നു ഈ ക്രൂരകൃത്യം. പ്രളയത്തില്‍ അകപ്പെട്ട് കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിതമായതോടെയായിരിക്കാം നരബലിയെപ്പറ്റി അവര്‍ ചിന്തിച്ചത്.childsacrifice_001

ബലി നടത്തി സംസ്‌കരിച്ചിരിക്കുന്നവരുടെ മേലുള്ള മണ്ണിന്റെ ഒരു പാളിയാണ് പ്രളയത്തെ സംബന്ധിച്ച സൂചന ഗവേഷകര്‍ക്ക് നല്‍കിയത്. അതിശക്തമായ മഴയിലൂടെയും വെള്ളപ്പൊക്കത്തിലൂടെയുമാണ് ചെളിയുടെ അത്തരം പാളികള്‍ ശവക്കല്ലറകള്‍ക്കു മേല്‍ ഉണ്ടാകുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. എഡി 1400നും 1450നും ഇടയിലാണ് ഈ നരബലി നടന്നിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ആന്‍ഡിസ് പര്‍വത നിരകളെ അഭിമുഖീകരിച്ചാണ് എല്ലാ മൃതദേഹങ്ങളും സംസ്‌കരിച്ചിരുന്ന

Latest
Widgets Magazine