യുവതി ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷം; 36കാരിക്കെതിരെ കേസെടുത്തു

ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. 36 കാരിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ മലപ്പുറം കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുതന്നെയാണ് പ്രതി. കുട്ടിയുടെ വീടിനുസമീപം തന്നെയാണ് ഇവരും താമസിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തതായി തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു.

ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ് കഞ്ചാവ് നല്‍കി പ്രകൃതിവിരുദ്ധ പീഡനം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മൂന്നരവയസ്സുകാരിയെ പട്ടിണിക്കിട്ടു ക്രൂരമര്‍ദ്ദനം; ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ ഏഴുവയസുകാരന്റെ തലയോട്ടി പൊട്ടി; കുട്ടിയുടെ നില അതീവ ഗുരുതരം; യുവാവിനെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു; കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി പതിനാറുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ; പെ​ണ്‍​കു​ട്ടി ആ​റു​മാ​സം ഗ​ർ​ഭി​ണി​
Latest