കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇനി മുതൽ തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ ഉണ്ടാകില്ല

കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ പിൻവലിക്കുന്നു. ജൂൺ 21 മുതൽ ഫേസ്ബുക്കിന്റെ പരിഷ്‌ക്കരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. തോക്കുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഇനി കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കാണാനാകില്ല. അത്തരം പരസ്യങ്ങൾ കുട്ടികൾ കാണേണ്ടെന്നാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. നിലവിൽ പല സാധ്യതകളുടെയും, കൈത്തോക്കുറ, കവണ, തോക്കിലെ ലൈറ്റുകൾ, ബെൽറ്റുകൾ, സുരക്ഷാ കാര്യങ്ങൾ തുടങ്ങി പല കാര്യങ്ങളുടെയും പരസ്യങ്ങൾ എല്ലാവർക്കും കാണാം. ഫേസ്ബുക്കിന്റെ കാലാകാലങ്ങളിലായുണ്ടാകുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Top