ഇന്ത്യക്കാരെ കളിയാക്കി ചൈന; ഇന്ത്യയുടെ 7 പാപങ്ങള്‍

ഇന്ത്യക്കാരെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ ചൈനയില്‍. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിങ്ഹുവായില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് ഇന്ത്യക്കാരെ കളിയാക്കുന്നത്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഷിങ്ഹുവ.

ചൈനീസ് സര്‍ക്കാരിന്റെ ഒദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസിലുള്‍പ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളില്‍ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് വീഡിയോ പ്രത്യക്ഷപ്പെടാറുണ്ട്.

വംശീയച്ചുവയുള്ള പരാമര്‍ശങ്ങളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ഷിങ്ഹുവായില്‍ പ്രത്യക്ഷപ്പെട്ടത്.

ഇംഗ്ലീഷിലുള്ള വീഡിയോയില്‍ ഇന്ത്യയുടെ 7 പാപങ്ങളും വിവരിക്കുന്നു. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനുള്ള സമയം ആയെന്നും പറയുന്നുണ്ട്.

തലപ്പാവണിഞ്ഞ, താടിക്കാരനായ മനുഷ്യനാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ഇന്ത്യക്കാരുടെ ഇംഗ്ലീഷിനെ പരിഹസിക്കുന്ന രീതിയിലാണ് സംസാരം.

ഇന്ത്യയിലെ മതന്യൂനപക്ഷമായ സിക്ക് വിഭാഗത്തെയാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്.

ആരും എന്നെ കുറ്റപ്പെടുത്തില്ല, കാരണം ഞാനുറങ്ങുകയാണ്… എന്ന പരാമര്‍ശത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.

സിഖ് മതസ്ഥനാണ് സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഡോക്‌ലാം പ്രശ്‌നത്തില്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇന്ത്യയെ ആണെന്നും വീഡിയോ സ്ഥാപിക്കുന്നു.

ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാകില്ലെന്നാണ് വീഡിയോയില്‍ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ചൈനീസ് പെണ്‍കുട്ടി പറയുന്നത്.

വാതില്‍ മുട്ടാതെ അയല്‍ക്കാരന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയാണ് ഇന്ത്യ ചെയ്തതെന്നും അവതാരക പറയുന്നു. നിയമം ലംഘിക്കരുതെന്ന് അമ്മ പഠിപ്പിച്ചിട്ടില്ലേ എന്നും അവതാരക ചോദിക്കുന്നു.

Latest
Widgets Magazine