മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന വസ്ത്രം കണ്ടുപിടിച്ചു;  കുറ്റവാളികള്‍ക്കിത് ലഭിച്ചാലുണ്ടാകുന്ന അപകടമോര്‍ത്ത് ഞെട്ടലോടെ ലോകം…  

 

 

ചൈന: കള്ളന്മാര്‍ക്കൊക്കെ ഇനി കൊയ്ത്തുകാലമാണോ വരാന്‍ പോകുന്നത് കാരണം മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ സാധിക്കുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന വാദവുമായി ഒരാള്‍.  ചൈനീസ് ഓണ്‍ലൈന്‍ മാധ്യമമായ വെയ്‌ബോയാണ് ഇതിനാസ്പദമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.  ഒരു ഗ്ലാസ് പേപ്പര്‍ പോലെയുള്ള വസ്ത്രം കൊണ്ട് സ്വന്തം ശരീരത്തില്‍ മൂടുമ്പോള്‍ അത്രയും ഭാഗം അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളില്‍.  സംഭവം കണ്ട മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ ഡെപ്യൂട്ടി ഹെഡ് ആയ ചെൻ ഷിഗു തന്‍റെ വെയ്ബോ അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും അപ്രത്യക്ഷമാകുന്ന ഈ വിദ്യ മിലിട്ടറി സേനയ്ക്ക് ഉപകാരപ്രദമാകുമെന്നും അറിയിച്ചു. വളരെ സുതാര്യമായ വസ്തു ഉപയോഗിച്ചാണ് ഇതിന്‍റെ നിർമാണം. ഈ വസ്തുവിന്‍റെ ഉപയോഗം സേനയിൽ ഫലപ്രദമാണ് പക്ഷെ കുറ്റവാളികളുടെ കൈവശം ഇത് ലഭിച്ചാൽ അതിന്‍റെ ഫലം വളരെ ഗുരുതരമായിരിക്കും. എന്നാൽ ഇത് വെറും എഡിറ്റിംഗാണെന്നാണ് ചിലരുടെ അഭിപ്രായം.

 

 

Top