ചൈനയ്ക്ക് ഇനി ഇന്ത്യയെ ഭയന്നേ തീരു; ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യയുടെ പുതിയ മുന്നേറ്റം

ന്യൂഡല്‍ഹി: ചൈനയുടെ ഇന്ത്യയ്ക്ക് മേലുള്ള സ്വപ്‌നങ്ങള്‍ തകര്‍ത്ത് ഇന്ത്യയുടെ പുതിയ മുന്നേറ്റം. ഇന്ത്യന്‍ ചൈനീസ് അതിര്‍ത്തികളില്‍ പുതിയ യുദ്ധ പാതകളും ശക്തമായ സൈനീക കവചമൊരുക്കാനുമാണ് ഇന്ത്യ ഇപ്പോള്‍ അടിയന്തിര പ്രാധാന്യം കൊടുക്കുന്നത്. 4057 കിലോ മീറ്ററോളം വരുന്ന ചൈനീസ് അതിര്‍ത്തി സംരക്ഷിക്കുക എന്ന നിര്‍ണ്ണായ നീക്കമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ചൈനീസ് അതിര്‍ത്തിയില്‍ രണ്ടാമത്തെ മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്സിന് രൂപം കൊടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. ലഡാക്കില്‍ ഈക്കൊല്ലമൊടുവില്‍ ഹൈ-ആള്‍ട്ടിറ്റിയൂഡ് സൈനിക പരിശീലനം നടത്തുന്നതിനും സേനയ്ക്ക് പദ്ധതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്താന്‍കോട്ട് ആസ്ഥാനമാക്കിക്കൊണ്ടാണ് ചൈനീസ് അതിര്‍ത്തിയിലെ 72 ഇന്‍ഫന്‍ട്രി ഡിവിഷന്‍ പ്രവര്‍ത്തിക്കുക. 2014 ജനുവരിയിലാണ് 17 മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്സിന് സൈന്യം തുടക്കമിട്ടത്. ഇതിനകം ഈ വിഭാഗം പൂര്‍ണ സജ്ജമായി കഴിഞ്ഞുവെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി

അതിര്‍ത്തിയില്‍ ചൈനയ്ക്ക് മൂന്ന് സ്ട്രൈക്ക് കോര്‍പ്സുണ്ട്. അതിനോട് കിടപിടിക്കത്തക്ക രീതിയിലാണ് ഇന്ത്യയുടെ രണ്ട് സംഘങ്ങളും ഒരുങ്ങുന്നത്. 17 കോര്‍പ്സിന്റെ രണ്ട് ഇന്‍ഫന്‍ട്രി വിഭാഗങ്ങളും 2021-ഓടെ പൂര്‍ണ സജ്ജമാകും. ആയുധശേഷിയിലും വ്യോമ പ്രതിരോധത്തിലും മറ്റും പൂര്‍ണസജ്ജമായാണ് ഇവര്‍ ഒരുങ്ങുന്നത്. ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള അതിര്‍ത്തിയില്‍ 90,274 സൈനികരാണ് കാവലുണ്ടാവുക. 65,000 കോടിയാണ് ഇതിനുവേണ്ടി ഇന്ത്യ ചെലവിടുന്നത്.

അഗ്‌നി ശ്രേണിയില്‍പ്പെട്ട ആണവായുധ ശേഷിയുള്ള മിസൈലുകളും യുദ്ധവിമാനങ്ങളും ടാങ്കുകളും ബ്രഹ്മോസ് മിസൈലുകളും 17 കോര്‍പ്സിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് പൊരുതാനുള്ള ശേഷി ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു.

17 കോര്‍പ്സിന്റെ ഭാഗമായി ബംഗാളിലെ പനഗഢിലുള്ള 59 ഇന്‍ഫന്‍ട്രി ഡിവിഷനാണ് ആദ്യം ശക്തിപ്പെടുത്തുക. 59 ഇന്‍ഫന്‍ട്രി ഏറെക്കുറെ സജ്ജമായിക്കഴിഞഞ്ഞു. 72 ഡിവിഷനെയും അതേരീതിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

Top