2014 മുതല്‍ ബിജെപിക്കാരന്‍!!! ബിജെപിക്ക് എന്താണ് പ്രശ്‌നമെന്ന ചോദ്യവുമായി ഫാ. ഗീവര്‍ഗീസ് കിഴക്കേടം

സ്വകാര്യപരിപാടിയില്‍ വച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള ക്രിസ്ത്യന്‍ പുരോഹിതരെ അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചെന്ന വിവരം രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ബിജെപിയില്‍ ചേര്‍ന്നതല്ലെന്നും അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചതിനെ വളച്ചൊടിച്ചതാണെന്നും ആരോപിച്ച് ഫാ. മാത്യു മണവത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മുന്നേ ബിജിപി അംഗമാണെന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് വൈദികനായ ഫാ. ഗീവര്‍ഗീസ് കിഴക്കേടം.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ ബി.ജെ.പിയോട് അടുത്ത് നില്‍ക്കുന്നയാളാണെന്നും എന്ത് കൊണ്ട് തനിക്ക് ബി.ജെ. പി അംഗത്വം സ്വീകരിച്ചു കൂടാ എന്ന് വിമര്‍ശിക്കുന്നവര്‍ പറയണമെന്നും അദ്ദേഹം കുറിക്കുന്നു. നിരീശ്വരവാദവും ഭൗതീക വാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദീകരുള്‍പ്പെടെ ഉളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ എന്ത് കൊണ്ട് തനിക്ക് ബി.ജെ.പിയില്‍ അംഗമായിക്കൂടയെന്ന് ഫാ. ഗീവര്‍ഗീസ് കിഴക്കേടം ചോദിക്കുന്നു. തന്റെ വിശ്വാസം കളയാതെ തന്നെ ബി. ജെ.പി.യില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് തന്നെ അണ്‍ഫ്രെണ്ട് ചെയ്‌തോളൂ, എന്റെ തീരുമാനം ഉറച്ചത് തന്നെ ആണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്ക് പറയാനുളളത് ?!!!

ഞാന്‍ നേരത്തേ മുതലേ ബി ജെ പിയോട് അടുത്ത് നില്‍ക്കുന്ന ആളാണ് ഒരു പക്ഷേ 1997 മുതല്‍,
അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു കൂടാ എന്ന് കൂടി തെറി വിളിക്കുന്ന കൊങ്ങി,കമ്മി,സുഡു ദൈവത്തേക്കാള്‍ വലിയ വിശുദ്ധര് പറഞ്ഞാല്‍ കൊളളാം ..

ഇനി എനിക്ക് ചോദിക്കാനുളളതും പറയാനുളളതും പറയാം
ബ്രിട്ടീഷുകാരുടെ കാലത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ആയതിനെ പോലും വിമര്‍ശിച്ചൂ മുസ്ലീ വിരോധി ഹിന്ദു പാര്‍ട്ടിയുടെ ഷോക്കേസിലെ ബൊമ്മ എന്ന് വരെ വിളിച്ചൂ പിന്നീട് ഹിന്ദു കൊങ്ങിയെ വിട്ട് മുസ്ലീം ലീഗുണ്ടാക്കി രാജ്യം പകുത്തു. സായിപ്പ് രാജ്യം വിട്ടപ്പോള്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി.

ഇനി കോണ്‍ഗ്രസിന്‍റെ പ്രതാപ കാലത്ത് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ പാര്‍ട്ടിയുടെ അനുഭാവി ആണെന്ന പറഞ്ഞാല്‍ തന്നെ പളളിയില്‍ നിന്ന് മഹറോന്‍ ചൊല്ലും ചത്താല്‍ കുഴിച്ചിടാന്‍ പോലും സെമിത്തേരിയിലിടം ഇല്ല. ഇന്നോ അച്ചന്‍മാര് പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ് മത്തായി നൂറനാല്‍ അച്ചന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നൂ കമ്മിയുടെ കൊങ്ങിയിലും ധാരാളം വൈദീകരുണ്ട് കേരളാ കൊങ്ങിയും ഉണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ നിരീശ്വരവാദവും ഭൗതീക വാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദീകരുള്‍പ്പെടെ ഉളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കൊങ്ങിയില്‍ ചേരാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബി ജെ പി ആയി കൂടാ രാജ്യത്തെ വര്‍ഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താല്‍ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട്.

വര്‍ഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട് ഇപ്പോളത്തെ ട്രെന്‍റ് ഏതെങ്കിലും ദളിത്, പശു, തുടങ്ങി വടക്കേണ്ഡ്യയിലെന്ത് കൊല നടന്നാലും അതെല്ലാം ബി ജെ പിയുടെ തലയില്‍ അല്ലങ്കില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം കൂടാതെ രാജൃത്തെ പൗരന്‍മാരെല്ലാം ഒന്നാണ് എന്ന് പറഞ്ഞാല്‍ ബി ജെ പി വര്‍ഗീയ പാര്‍ട്ടി ദൈവ വിശ്വാസം ഇല്ലാത്ത കമ്മിയില്‍ വൈദീകര്‍ക്ക് ചേരാം ആള്‍കൂട്ട പാര്‍ട്ടിയായ കൊങ്ങിയിലും ചേരാ സുഡാപ്പികള്‍ക്ക് അവരുടെ പാര്‍ട്ടിയിലും ചേരാം എങ്കില്‍ എനിക്ക് എന്‍റെ വിശ്വാസം കളയാതെ തന്നെ ബി ജെ പി ആകാം അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് അണ്‍ഫ്രെണ്ട് ചെയ്തോളൂ 500പേരോളം വെയിറ്റിംഗ് ലിസ്റ്റിലാ ഫ്രെണ്ട് റിക്വസ്റ്റുമയി എന്‍റെ തീരുമാനം ഉറച്ചത് തന്നെ ആണ്

Top