ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ, സിദാൻ മികച്ച പരിശീലകൻ

സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണോൾഡോ ലോകതാരം !..അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍റെ 2017-ലെ മികച്ച ഫുട്ബോള്‍ താരമായി റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ താരവും ലോകോത്തര സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും തെരഞ്ഞെടുക്കപ്പെതുകയായിരുന്നു . ഫിഫയുടെ മികച്ച ഫുട്ബോൾ പുരസ്കാരം രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ നേടുന്നത്. ബാഴ്സയുടെ ലീക്ക് മാർട്ടിനസിനെ മികച്ച വനിത താരമായും ഫിഫ തെരഞ്ഞെടുത്തു.ബാഴ്സ താരം ലയണൽ മെസിയെയും പിഎസ്ജി താരം നെയ്മറിനെയും പിൻതള്ളിയാണ് രണ്ടാം വട്ടവും റൊണോൾഡോ ഫിഫയുടെ മികച്ച താരമായത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംന്പ്യൻസ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് റൊണോൾഡോയെ പുരസ്കാരത്തിന് അർഹനാക്കിയത്.

യുവേഫ ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തിയ റയൽ മഡ്രിഡിനെ നയിച്ച ക്രിസ്റ്റ്യാനോ 12 ഗോളുമായി ലീഗിൽ ടോപ് സ്കോററുമായി. റയൽ മഡ്രിഡിന്റെ സിനദിൻ സിദാനാണു മികച്ച പരിശീലകനുള്ള പുരസ്കാരം. ക്രിസ്റ്റ്യാനോ ലോകതാരമായപ്പോൾ, റയലിന് ഇരട്ടിമധുരമായി സിദാനു ലഭിച്ച പുരസ്കാരം. ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എ്നിവരെ മറികടന്നാണു സിദാൻ പുരസ്കാരജേതാവായത്യുറോ 2017ലെ മികച്ച താരമാണ് ലീക്ക് മാർട്ടിനസ്. കാർലി ലോയ്ഡ്, ഡെയ്ന കാസ്റ്റലെനോസ് എന്നീവരെ മറികടന്നാണ് ലീക്ക് മികച്ച വനിത താരമായത്.Zinedine-Zidane

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മികച്ച പരിശീലകനുള്ള പുരസ്കാരം റയൽ മാഡ്രിഡിന്‍റെ സിനദിൻ സിദാന്. ജൂവന്‍റസിന്‍റെ മസിമിലിയാനോ അല്ലഗ്രി, ചെൽസിയുടെ അന്‍റോണിയോ കൊണ്ടേ എന്നിവരെ മറികടന്നാണ് സിദാൻ നേട്ടം കൈവരിച്ചത്.ജൂവന്‍റസ് താരം ജിയാൻ ല്യൂജി ബുഫോണെ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുത്തു. റയൽ മാഡ്രിഡ് താരം കെയ്ലർ നവാസ്, ബയേണ്‍ മ്യൂണിക് താരം മനുവൽ ന്യൂയർ എന്നിവരായിരുന്നു ഫിഫയുടെ അന്തിമ പട്ടികയിൽ. ഫിഫയുടെ പുഷ്കാസ് ഗോൾ ഓഫ് ദി ഇയർ പുരസ്കാരം ഫ്രഞ്ച് താരം ഓളിവിയേ ജിറൂഡ് കരസ്ഥമാക്കി.

യുവന്റസിന്റെ ജിയാൻ ല്യൂജി ബുഫൺ ആണു മികച്ച ഗോൾ കീപ്പർ. റയലിന്റെ ഗോളി കെയ്‍ലർ നവാസിനെയും ബയണിന്റെ മാനുവൽ ന്യൂയറെയും മറികടന്നാണ് ബുഫൺ പുരസ്കാരം ഏറ്റുവാങ്ങിയത്. മികച്ച വനിതാ താരമായി ഹോളണ്ടിന്റെ ലെയ്ക് മാർട്ടിൻസ് തിരഞ്ഞെടുക്കപ്പെട്ടു. വെനസ്വേലയുടെ ഡെയ്ന കാസ്റ്റലോനസ്, അമേരിക്കയുടെ കാർലി ലോയ്ഡ് എന്നിവരെ മാർട്ടിൻസ് പിന്നിലാക്കി. മികച്ച ഗോളിനുള്ള ഫെറെങ്ക് പുസ്കാസ് പുരസ്കാരം ആർസനൽ താരം ഒളിവർ ജിറൂദ് നേടി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ നേടിയ സ്കോർപിയൻ ഗോളാണു ജിറൂദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

Top