ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദരം അര്‍പ്പിച്ച് വിമാനത്താവളത്തില്‍ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു

മാഡ്രിഡ്: പോര്‍ച്ചുഗലിലെ മദൈര വിമാനത്താവളത്തില്‍ ലോകശ്രദ്ധ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചു. ഇമാനുവേല്‍ സാന്റോസ് എന്ന ശില്‍പി ഉണ്ടാക്കിയ പ്രതിമയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം വ്യാപകമായ രീതിയില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. 2017ല്‍ റൊണാള്‍ഡോയെ ആദരിക്കാനായി വിമാനത്താവളത്തിന്റെ പേര് ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്ന് മാറ്റിയപ്പോഴായിരുന്നു പ്രതിമ സ്ഥാപിച്ചത്.

പ്രതിമ അനാച്ഛാദനം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ വാ പൊളിക്കുകയായിരുന്നു. പ്രതിമ കാണാന്‍ റൊണാള്‍ഡോയെ പോലെ ഇല്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം. വ്യാപകമായ രീതിയിലുളള വിമര്‍ശനം ഉയര്‍ന്നതോടെ റൊണാള്‍ഡോയുടെ കുടുംബത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ പ്രതിമയെ കാണാന്‍ ഫോര്‍മുല 1 താരം ഡേവിഡ് കോള്‍ഡ്ഡ്ഹാര്‍ഡിനെ പോലെ ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ സംസാരം. ഇരുണ്ട നിറത്തില്‍ രൂപകല്‍പന ചെയ്ത പ്രതിമയ്‌ക്കെതിരെ പ്രശസ്തരടക്കം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.

Top