ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ

കുളമാവ് : ധ്യാനത്തിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കപ്യാർ അറസ്റ്റിൽ. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ കപ്യാർ കൊടിവേലിപ്പറമ്പിൽ ജോസഫ് (അജി 32) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. പള്ളിയിൽ പെരുന്നാളിനോട് അനുബന്ധിച്ച് നാലുദിവസങ്ങളിലായി നടന്ന ധ്യാനത്തിനെത്തിയതായിരുന്നു പെൺകുട്ടി.  ധ്യാനം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. ജോസഫും നാട്ടുകാരോടൊപ്പം തിരച്ചിലിൽ പങ്കെടുത്തിരുന്നു. പെൺകുട്ടി ഇന്നലെ പുലർച്ചെ ഒരുമണിയോടെ മഠത്തിലെത്തി. വിവരമറിഞ്ഞു പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും എത്തി.വിവരങ്ങൾ തിരക്കിയപ്പോൾ താനും കപ്യാരും മഠത്തിനു സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിലായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി കപ്യാർ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിനു മൊഴി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കുളമാവ് സിഐ മാത്യു ജോർജിനാണ് അന്വേഷണച്ചുമതല.

 സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒ​രു കോ​ടി രൂ​പ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം ദേശീയഗാനത്തോട് അനാദരവ് കാണിച്ച എസ്എഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍ ഇസ്ലാം പണ്ഡിതന്‍ എംഎം അക്ബര്‍ അറസ്റ്റില്‍; പീസ് സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റിലായത് ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെ
Latest
Widgets Magazine