വരിക്കോലി പള്ളിയിൽ സംഘര്‍ഷം ആര്‍ഡിഒ പള്ളി അടച്ചുപൂട്ടി : കാതോലിക്ക ബാവയെ പുറത്തിറക്കി

കോലഞ്ചേരി: എറണാകുളം വരിക്കോലി പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ പൊലീസ് അകമ്പടിയോടുകൂടി പുറത്തിറക്കി. ആര്‍ഡിഒയുടെനിര്‍ദേശപ്രകാരം പള്ളി അടച്ചുപൂട്ടി.ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നാല് മണിക്കൂറോളം പള്ളിക്കകത്തായിരുന്നു കാതോലിക്ക ബാവ.രാവിലെ ഏഴുമണിയോടെയാണ് കുര്‍ബാന അര്‍പ്പിക്കുന്നതിനായി കാതോലിക്ക ബാവ പള്ളിയില്‍ എത്തിയത്. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അടക്കമുള്ള ആളുകള്‍ പള്ളിയില്‍ എത്തിയിരുന്നു. കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം കത്തോലിക്കാ ബാവ അടക്കമുള്ളവര്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവേയാണ് സംഘടിച്ചെത്തിയ യാക്കോബായ വിഭാഗം ഇവരെ തടഞ്ഞുവെച്ചത്. പള്ളിയുടെ ഗേറ്റ് നൂറിലധികം വരുന്ന ആളുകള്‍ പുറത്തുനിന്ന് പൂട്ടിയിട്ടു. കോടതിവിധി അനുകൂലമായതിനെ തുടര്‍ന്നാണ് ബാവ പള്ളിയില്‍ പ്രാര്‍ഥന ചടങ്ങിനായി എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി ഓര്‍ത്തഡോക്‌സ് വിഭാഗമാണ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. അതിനിടയില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇതേപള്ളിയിലെ വികാരിയായ ബിജു ഏലിയാസിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ കത്തോലിക്കാ ബാവയെ തടഞ്ഞുവെച്ചത്. സമാധാന ശ്രമങ്ങള്‍ പൊലീസിന്റെയും സഭകളുടെയും ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top