പൃഥ്വിയും മഞ്ജുവും ഒന്നിക്കുന്നു ;ജൂണിൽ താരസംഘടന പൃഥ്വിരാജ് പിടിച്ചെടുക്കും.നടിക്കേസിൽ വിചാരണ കഴിയും വരെ താര സംഘടനയിൽ ഒത്തു ചേരലുകളില്ല.

കൊച്ചി:കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ പ്രതിയായി ദിലീപ് എത്തിയതുമുതൽ താരസംഘടനയായ അമ്മയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂട്ടുകയാണ് .അതിനുശേഷം ഇതുവരെ ജനറൽ ബോഡി കൂടിയിട്ടില്ല .പ്രമുഖരായ യുവ നിര ഇപ്പോഴും ഉടക്കിൽ തന്നെ .ദിലീപിനെതിരെ നടപടി എടുത്തത് തന്നെ ഇവരുടെ കാറ്റും പിടുത്തം മൂലമായിരുന്നു. ദിലീപും പൃഥ്വിയും അടുക്കുന്നില്ല; മഞ്ജു വാര്യരും മനസ്സ് തുറക്കുന്നില്ല എന്നതിനാൽ തന്നയാണ്.അതേസമയം അമ്മയുടെ ജനറൽ ബോഡി യോഗം ജൂണിൽ ചേരാൻ ധാരണ. അതുവരെ സംഘടനയുടെ എക്‌സിക്യൂട്ടീവ് ചേരുകയുമില്ല. അതിന് മുമ്പ് ഭിന്നിച്ച് നിൽക്കുന്ന വിഭാഗങ്ങളെ അനുനയിപ്പിക്കാമെന്നാണ് പ്രതീക്ഷ. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂണിന് മുമ്പ് പൂർത്തിയാകുമെന്നാണ് സിനിമാക്കാരുടെ പ്രതീക്ഷ. ദിലീപ് പ്രതിയായ കേസിൽ പ്രത്യേക കോടതിക്കായി പൊലീസ് ശ്രമം നടത്തുന്നുണ്ട്. അതിനാൽ അധികം വൈകാതെ കേസിൽ കോടതി തീരുമാനം വരും. അതിന് ശേഷം അമ്മയുടെ യോഗം ചേരാനാണ് തീരുമാനം. അതിനിടെ പ്രസിഡന്റാകാൻ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ് അറിയിച്ചു.അതേസമയം ജൂണിൽ നടക്കുന്ന തിരെഞ്ഞെടുപ്പിൽ താര സംഘടന കൈപ്പിടിയിൽ എത്തിക്കാൻ പൃഥ്വിരാജ് പിന്തുണക്കാർ നീക്കം തുടങ്ങി എന്നാണ് സൂചന .മഞ്ജുവും പൃഥ്വിയും ഒരുമിച്ചുകൊണ്ടുള്ള നീക്കം നടത്തുമെന്നുമാണ് സൂചന .ചലച്ചിത്ര പ്രവർത്തകർക്കിടയിലെ വനിത സംഘടന പൃഥ്വിവിരാജുമായി ഒത്തു പോകുന്നവരാണ് .WCC-HERALD 4

അടുത്ത വർഷം ജൂണിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനില്ലെന്നും പ്രസിഡന്റാകാൻ തന്നേക്കാൾ യോഗ്യതയുള്ളവർ അമ്മയിലുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ജൂണിൽ അമ്മയുടെ വാർഷിക പൊതുയോഗം ചേരാനാണ് നീക്കം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗം ചേർന്നു. ഇന്നസെന്റ് ഈ യോഗത്തിൽ പങ്കെടുത്തില്ല. ഇതിൽ ദിലീപിനെ ഡിസ്മിസ് ചെയ്യാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി മമ്മൂട്ടിയായിരുന്നു യോഗം വിളിച്ചത്. പൃഥ്വിരാജിന്റേയും മറ്റും ആവശ്യം പരിഗണിച്ചാണ് ദിലീപിനെതിരെ കടുത്ത നടപടിയെടുത്തത്. എന്നാൽ കേസിൽ പ്രതിയായതു കൊണ്ട് മാത്രം ദിലീപിനെ പുറത്താക്കിയത് ശരിയല്ലെന്ന വാദം സിനിമാക്കർക്കിടയിൽ സജീവമായി. വലിയ ചേരി തിരിവിനും ഇത് കാരണമാക്കി. ഈ സാഹചര്യത്തിൽ അതിന് ശേഷം അമ്മയുടെ യോഗമൊന്നും ചേർന്നില്ല.prithviRemya-1440x1024_c

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിനെ പിന്തുണച്ച് ഗണേശ് കുമാറിനെ പോലുള്ളവർ രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തിൽ അമ്മയിൽ ഒത്തു തീർപ്പിന് മോഹൻലാൽ ശ്രമം നടത്തി. വനിതാ സിനിമാ പ്രവർത്തകരുടെ ഡബ്ല്യൂ സി സിയുടെ കടന്നുവരവും കാര്യങ്ങൾ രൂക്ഷമാക്കി. ദിലീപിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വിരുദ്ധ ചേരികളിൽ നിലയുറപ്പിച്ചു. ദിലീപിന് പിന്തുണ ഏറുകയും ചെയ്തു. ജയിൽ മോചിതനായ ദിലീപ് ഇനി താനൊരു സംഘടനയിലേക്കുമില്ലെന്ന നിലപാടാണ് എടുത്തത്. ദിലീപ് കുറ്റക്കാരനല്ലെന്ന് സംഘടനയിലെ ബഹുഭൂരിഭാഗവും പറയുന്നു. എന്നാൽ കൃത്യം ചെയ്തതിന് പിന്നിൽ ദിലീപുണ്ടെന്ന് ഉറപ്പിച്ചു പറയാൻ ആർക്കും കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് കോടതി വിധിക്കായി കാത്തിരിക്കാൻ തീരുമാനം എത്തുന്നത്. ജൂൺ മാസത്തിന് മുമ്പ് തന്നെ ദിലീപ് പ്രതിയായ കേസിൽ കോടതി തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഉറച്ച നിലപാട് എടുക്കാനാവുമെന്ന് അമ്മയിലെ പ്രധാന ഭാരവാഹികൾ കരുതുന്നു.

സംഘടനയുടെ പിളർപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സംഘടനയിൽ നിന്ന് സ്വയം മാറി നിൽക്കാനാണ് ദിലീപിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയാൽ മാത്രമേ ദിലീപ് ഇനി താരസംഘടനയുടെ യോഗത്തിനെത്തൂ. ഇതിനൊപ്പം തന്റെ പേരിൽ പോര് വേണ്ടെന്ന് തനിക്കായി വാദിക്കുന്നവരേയും ദിലീപ് അറിയിച്ചിട്ടുണ്ട്. കോടതി നടപടികളെ പോലും സ്വാധീനിക്കുന്ന തരത്തിൽ ചർച്ചകൾ കൊണ്ടു പോകരുതെന്നാണ് ദിലീപിന്റെ ആവശ്യം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തിൽ നടക്കുന്ന ചർച്ചകളിൽ പൃഥ്ി രാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവർ പുലർത്തുന്നു. ഇരു വിഭാഗവുമായി ലാൽ ആശയ വിനിമയം നടത്തുന്നുണ്ട്. പക്ഷേ ഒന്നും ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ജൂണിൽ വാർഷിക പൊതുയോഗം മതിയെന്ന ധാരണയിലേക്ക് കാര്യങ്ങളെത്തുന്നത്.

ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയിൽ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. ദിലീപ് വിവാദത്തിന്റെ പേരിൽ നിലവിലെ ഭാരവാഹികളെല്ലാം രാജിവയ്ക്കണമെന്ന ആവശ്യം അമ്മയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇത് ഇന്നസെന്റും മോഹൻലാലുമെല്ലാം അംഗീകരിച്ചിരുന്നു. മമ്മൂട്ടിയും സ്ഥാനം ഒഴിയാൻ സന്നദ്ധനായിരുന്നു. എന്നാൽ പകരം ആരും ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ പുതിയ നേതൃത്വത്തെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.Mammootty-lal-prithvi

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന് തൊട്ട് പിന്നാലെയാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയത്. അതുവരെ ദിലീപിനൊപ്പം എന്ന നിലപാടായിരുന്നു അമ്മ കൈക്കൊണ്ടിരുന്നത്. നടിക്കൊപ്പവും ദിലീപിനൊപ്പവും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചയാവുക പോലുമുണ്ടായില്ല. നടിക്കൊപ്പവും ദിലീപിനൊപ്പവും എന്ന വഴുക്കൻ നിലപാടായിരുന്നു അമ്മയുടേത്. എന്നാൽ അറസ്റ്റോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കാതെ നിവൃത്തിയില്ലെന്നായി മമ്മൂട്ടിയുടെ വീട്ടിലെ യോഗം മമ്മൂട്ടിയും മോഹൻലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

നടിക്കൊപ്പം നിൽക്കുന്നവർ വിമൻ ഇൻ സിനിമ കളക്ടീവിന്റേയും പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടേയും ശക്തമായ നിലപാട് മൂലമാണ് ദിലീപിനെ അമ്മയിൽ നിന്നും അതിവേഗം പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. മനസ്സുകൊണ്ട് ദിലീപിനൊപ്പമാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെ അമ്മയുടെ വിവാദ യോഗത്തിൽ ഇന്നസെന്റെ എത്തിയതുമില്ല. ഇപ്പോൾ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ് ഇന്നസെന്റ്

Top