മുഖ്യമന്ത്രിയുടെ കാര്‍ കോട്ടയത്ത് അപകടത്തില്‍ പെട്ടു;നിസാര പരിക്കുകളോടെ ഉമ്മന്‍ചാണ്ടിയും ഗണ്‍മാനും സുരക്ഷിതര്‍.

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ അടപകടത്തില്‍പ്പെട്ടങ്കിലും പരിക്കൊന്നുമില്ലാതെ ഉമ്മന്‍ ചാണ്ടി രക്ഷപ്പെട്ടു. . ഏറ്റുമാനൂരിനു സമീപം കാണക്കാരിയില്‍ മുഖ്യമന്ത്രിയുടെ കാര്‍ റോഡില്‍നിന്നു തെന്നി കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു കയറുകയായിരുന്നു. പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. ഉറക്കത്തിലായിരുന്നു മുഖ്യമന്ത്രി. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചുണ്ടിന് നേരിയപരിക്കുണ്ട്.

കൂടെയുണ്ടായിരുന്ന ഗണ്‍മാന്‍ അശോകനു നേരിയ പരുക്കുണ്ട്. ഏറ്റുമാനൂരിനു സമീപം കാണക്കാരിയില്‍ മുഖ്യമന്ത്രിയുടെ കാര്‍ റോഡില്‍നിന്നു തെന്നി കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. സൈഡ് ചില്ല് തകര്‍ന്നുവീണാണ് അശോകനു പരുക്കേറ്റത്. കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്ന് പ്രാഥമികവിവരം.

മലപ്പുറത്തുനിന്ന് കോട്ടയത്തേക്കു മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും. അങ്കമാലിയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. മുന്നില്‍ എസ്‌കോര്‍ട്ട് വാഹനവും ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര എസ്‌കോര്‍ട്ട് വാഹനത്തിലാക്കി. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം മടങ്ങവേയായിരുന്നു അപകടം. ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം നാട്ടകം ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെയും മറ്റും പരിശോധിച്ചു.

ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഗസ്റ്റ് ഹൗസിലെത്തി. മുഖ്യമന്ത്രിക്ക് യാതൊരു പരിക്കുകളും ഏറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest