തന്ത്രിയുടെ വ്യഭിചാരം വരെ പച്ചക്ക് പറഞ്ഞ് മുഖ്യമന്ത്രി; നിലപാട് കടുപ്പിച്ച് പിണറായി വിജയന്‍

തന്ത്രി കുടംബത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പത്തനം തിട്ടയില്‍ നടന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലാണ് എന്ന പ്രചരണത്തെ പൊളിച്ചടുക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

നെഷ്ഠിക ബ്രഹ്മചാരിയായ ദേവന്മാരുണ്ട്. ഇല്ല എന്നല്ല പറയുന്നത്. വിശ്വാസികള്‍ക്കിടയില്‍ അങ്ങനെയൊരു നിലയുണ്ട്. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. വിവാഹം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമത്തിന്റെ കാര്യമല്ല താന്‍ പറയുന്നത്. അതിനപ്പുറം കടന്ന് വ്യഭിചാരത്തിലേക്ക് പോയ സംഭവമല്ലേ എറണാകുളത്ത് നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകനാര്‍കാവ് കടത്തനാട്ട് രാജാവ് എല്ലാവര്‍ക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും. അപ്പോള്‍ അടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലെയുള്ളവര്‍ ക്ഷേത്രം പൂട്ടി സ്ഥലംവിട്ടു. അയാള്‍ പോയ പോക്കിന് കടത്തനാട്ട് രാജാവ് വേറെ ആളെവച്ചു. ഇത്രയുമൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ. തങ്ങളുടെ കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരം മുഴുവന്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top