പണം തന്നാല്‍ ആര്‍ക്കുവേണ്ടിയും പ്രചരണം നടത്താം; ഭര്‍ത്താവിന് പൗരത്വം തന്നാല്‍ മോദിയക്ക് വേണ്ടി പ്രചരണം നടത്താമെന്ന് സണ്ണിലിയോണ്‍; കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറയില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: പണം തന്നാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടിയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്താമെന്ന് ബോളിവുഡ് താരങ്ങള്‍. ചിലര്‍ക്ക് കള്ളപ്പണമാണ് വേണ്ടതെങ്കില്‍ ചിലര്‍ക്ക് വൈറ്റ് മണി മതി. സണിലിയോണിന് വേണ്ടത് ഭര്‍ത്താവിന് ഇന്ത്യന്‍ പൗരത്വമാണ്. പൗരത്വം നല്‍കിയാല്‍ മോദിയ്ക്ക് വേണ്ടി എത്രവേണമെങ്കിലും പ്രചരം നടത്താമെന്നാണ് സണ്ണിലിയോണിന്റെ നിലപാട്.

പണം തന്നാല്‍ ഏത് പാര്‍ട്ടിക്കും ഏത് ആശയത്തിനും വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താമെന്ന് 36 ബോളിവുഡ് സെലിബ്രിറ്റികള്‍ പറയുന്നതിന്റെ വീഡിയോ കോബ്രാ പോസ്റ്റ് പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്ര സിനിമയില്‍ മോഡിയായി വേഷമിടുന്ന നടന്‍ വിവേക് ഒബ്റോയും ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവേക് ഒബ്റോയിയെ കൂടാതെ ജാക്കി ഷ്റോഫ്, സോനു സൂദ്, അമീഷ പട്ടേല്‍, ശക്തി കപൂര്‍, രാഖി സാവന്ത്, മിനിഷ ലാംബ, സണ്ണി ലിയോണ്‍, പൂനം പാണ്ഡെ, ഗായകരായ കൈലാഷ് ഖേര്‍, മിഖ സിങ്, അഭിജീത്ത് ഭട്ടാചാര്യ എന്നിവരും നിലപാട് വില്‍ക്കാന്‍ തയ്യാറായി.

‘ഓപ്പറേഷന്‍ കരോക്കേ’യ്ക്ക എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് താരങ്ങള്‍ പെട്ടത്. പിആര്‍ ഏജന്‍സിയെന്ന വ്യാജേനയാണ് കോബ്രാ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ സെലിബ്രിറ്റികളെ കണ്ട് സംസാരിച്ചത്. ഏജന്റുകള്‍ മുഖേനയായിരുന്നു നീക്കം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ പ്രചരണം നടത്താന്‍ തയ്യാറാണോ എന്നായിരുന്നു ചോദ്യം. നടന്‍മാരും ഗായകരും കൊമേഡിയന്‍മാരും നര്‍ത്തകരും ഉള്‍പ്പെടെ 36 പേര്‍ പണം നല്‍കിയാല്‍ ചെയ്യാമെന്ന് വ്യക്തമാക്കി. ബിജെപി, ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവയ്ക്ക് വേണ്ടി പോസ്റ്റുകളും ട്വീറ്റുകളും ഇട്ട് വൈറലാക്കിത്തരാമെന്നായിരുന്നു താരങ്ങളുടെ വാഗ്ദാനം.

രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് സെലിബ്രിറ്റികള്‍ ഒരു സോഷ്യല്‍ മീഡിയ പ്രതികരണത്തിന് വിലയിട്ടത്. ചിലര്‍ പണം കൈമാറുന്നതിന് മുന്‍പെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടി പ്രതികരണം ആരംഭിച്ചെന്നും കോബ്രാ പോസ്റ്റ് ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികളില്‍ ചിലര്‍ ബാങ്ക് വിവരങ്ങളും പാന്‍ നമ്പറും കൈമാറിയപ്പോള്‍ മറ്റ് ചിലര്‍ പണം കറന്‍സിയായി, അതായത് കള്ളപ്പണവും സ്വീകരിക്കുമെന്ന് അറിയിച്ചു. ഒരു വിഭാഗം സെലിബ്രിറ്റികള്‍ മറ്റ് താരങ്ങളുടെ പേര് കൂടി നിര്‍ദ്ദേശിച്ചു.

തന്റെ ആഡംബര വാഹനത്തില്‍ വെച്ച് വിവേക് ഒബ്റോയ് എങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗം ഉണ്ടാക്കുക എന്നതിനേക്കുറിച്ച് കൂലങ്കുഷമായി ചര്‍ച്ച നടത്തി.നോട്ട് നിരോധനത്തെ പുകഴ്ത്തിയ നടന്‍ ശക്തി കപൂര്‍ പണം കറന്‍സിയായി ആവശ്യപ്പെട്ടു. രാജ്നാഥ് ജി’ തന്നെ മുമ്പ് ഇതുപോലെ തന്നെ സമീപിച്ചെന്നും ആവശ്യപ്രകാരം പ്രവര്‍ത്തിച്ചെന്നും നടി രാഖി സാവന്ത്.ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെങ്കില്‍ ബിജെപിയ്ക്കും മോഡിയ്ക്കും വേണ്ടി സംസാരിക്കാമെന്നായിരുന്നു സണ്ണി ലിയോണി മുന്നോട്ട് വെച്ച കരാര്‍.
പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സുനീഷ് പാല്‍ ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ രാഹുലിനെ കളിയാക്കി പരിപാടികള്‍ ചെയ്യാമെന്ന് അറിയിച്ചു. വിലപേശലിനിടെ ചെറിയൊരു ഭാഗം അഭിനയിച്ച് കാണിക്കുകയും ചെയ്തു.

Top