ജാതി വ്യവസ്ഥൾ പൊളിച്ചെഴുത്താൻ ഒരു തമിഴ് വിവാഹം;വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുന്നു

കോഴിക്കോട് :അയല്‍ ജില്ലകളില്‍ സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുന്നു. വയനാട് സബ് കളക്ടര്‍ എന്‍എസ്കെ ഉമേഷും, കോഴിക്കോട് സബ് കളക്ടര്‍ വി വിഘ്നേശ്വരിയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിന് തമിഴ്നാട്ടിലെ മധുരയിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

2015 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥരായ ഇരുവരും അക്കാദമിയില്‍ വെച്ച്‌ പരിചയപ്പെടുകയും, പ്രണയത്തിലാവുകയുമായിരുന്നു.തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള തുറന്ന സന്ദേശമായിരിക്കും തങ്ങളുടെ വിവാഹമെന്നാണ് ഇരുവരും അഭിപ്രായപ്പെടുന്നത്. ജാതി മാറി വിവാഹം ചെയ്താല്‍ സമൂഹ ഭ്രഷ്ട് വരെ കല്‍പിക്കുന്ന സാഹചര്യമാണ് ഇന്നും തമിഴ്നാട്ടിലെ വിവിധ ഗ്രമാങ്ങളിലുള്ളത്.

Latest
Widgets Magazine