പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും; പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും; മണിയുടെ ചേട്ടനെക്കുറിച്ച് ജാഫര്‍ പറയുന്നതിങ്ങനെ

jaffer-idukki-movie-actor-pics

ചാലക്കുടി: ജാഫര്‍ ഇടുക്കി ചതിയനാണെന്നും കലാഭവന്‍ മണിയുടെ മരണവുമായി അയാള്‍ക്ക് ബന്ധമുണ്ടെന്നും പറഞ്ഞ് മണിയുടെ സഹേദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതികരിച്ച് നടന്‍ ജാഫര്‍ ഇടുക്കി രംഗത്തെത്തി. മണിയുടെ സഹോദരന്റെ പ്രശ്‌നം എന്താണെന്ന് തനിക്കറിയില്ല. രാമകൃഷ്ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും ജാഫര്‍ പറയുന്നു.

ആരാണ് ആര്‍എല്‍വി രാമകൃഷ്ണനെന്ന് എനിക്കറിയില്ല. അയാള്‍ പറയുന്നതെന്താണെന്ന് അറിഞ്ഞു നില്‍ക്കാനുള്ള സമയവുമില്ല. കാരണം കൂലിപ്പണി ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. കുട്ടികളും കുടുംബവുമുണ്ട്. അവരുടെ കാര്യം നോക്കണം. ആര്‍എല്‍വി രാമകൃഷ്ണനെന്ന മനുഷ്യന് എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. രാമകൃഷ്ണന്‍ എഴുതിയിടുന്നതിനെ കുറിച്ച് അയാളോട് തന്നെ ചോദിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്കറിയില്ല എന്താണെന്ന്. ആരോടും ഒന്നും പറയാനൊന്നുമില്ല. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലോ മറ്റോ വിളിപ്പിക്കുകയാണെങ്കില്‍ അന്നേരം മറുപടി പറഞ്ഞുകൊളളാം. അല്ലാതെ ഇങ്ങനെ കിടന്ന് പറയുന്നതൊന്നും എന്നെ ബാധിക്കില്ല. എനിക്കതിലൊന്നും ഒരു പ്രശ്നവുമില്ല. പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും. രാമകൃഷ്ണനിപ്പോള്‍ പെട്രോള്‍ കാണുമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

ജാഫര്‍ ഇടുക്കിയെ മണിയുടെ സുഹൃത്തുക്കള്‍ സത്കരിക്കുന്ന ചിത്രം സഹിതമാണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചത്. ഇത് ചതിയായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവു വേണം. മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ജാഫറിനെ മണി ചേട്ടന്റെ മറ്റു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിക്കു സമീപമുള്ള ഒരു വീട്ടില്‍ കൊണ്ടുവന്ന് സല്‍ക്കരിക്കുന്ന ഫോട്ടോ ആണിത്. സഹായി പീറ്റര്‍ സമീപം.’- രാമകൃഷ്ണന്‍ പറയുന്നു. മണിയുടെ കൂടെ മൂന്നു വര്‍ഷത്തോളം ഉണ്ടായിരുന്ന ആളാണ് പീറ്റര്‍ എന്നും പാഡിയോട് ചേര്‍ന്നുള്ള വീട്ടിലാണ് സത്കാരം നടക്കുന്നതെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

Top