Connect with us

discussion

കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ …ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് …ഇങ്ങനയും മതസ്പര്‍ദ്ധ വളര്‍ത്താം

Published

on

കോഴിക്കോട്: ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് … കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ .ഇങ്ങനെയും മതേതര ഇന്ത്യയില്‍ മതത്തിനായി വാദിക്കാം ..ഇവിടെ നിയമം ഇല്ലേ എന്നു മൂക്കാത്ത് വിരല്‍ വെച്ച് പൊതുജനം ചോദിക്കുന്നു.വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ സ്ഥലങ്ങളില്‍ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുതെന്നും തന്റെ പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് പറയുന്നു.

വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗവുമായി സലഫീ പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്ത്. മുസ്‌ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്. സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്. അമുസ്‌ലിം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളാണ് ഇയാളുടെ പ്രസംഗത്തില്‍ പരമാര്‍ശിക്കുന്നത്. കോഴിക്കോട് കാരപറമ്പില്‍ നടന്ന പരിപാടിയെന്ന പേരില്‍ പ്രസംഗതത്തിന്റെ റെക്കോര്‍ഡിങ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ടിപി അബ്ദുള്ള കോയ മദനി നേതൃത്വം നല്‍കുന്ന ഔദ്യോഗിക മുജാഹിദ് വിഭാഗത്തില്‍ നിന്നും വിഘടിച്ച് പോന്ന വിഭാഗത്തില്‍പ്പെട്ടയാളാണ് ശംസുദ്ദീന്‍ പാലത്ത്. മുജാഹിദ് ബാലുശ്ശേരി നേതൃത്വം നല്‍കുന്ന ‘വിസ്ഡം’ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം നേരത്തെ ഒരു ലൈംഗികപവാദ കേസില്‍പ്പെട്ട് പൊതുരംഗത്ത് നിന്നും പിന്‍വാങ്ങിയിരുന്നു.

മുസ്‌ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്‌ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീന്‍ പാലത്ത് പറയുന്നു.

വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്‌ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളില്‍ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുതെന്നും തന്റെ പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് പറയുന്നുണ്ട്.

ഇതര മതസ്ഥരോട് പരസ്പര സ്‌നേഹവും ആത്മബന്ധവും ഒരു നിലയ്ക്കും അനുവദിച്ചിട്ടില്ല. അവരോട് കൂടിചേരലോ മാനസിക അടുപ്പമോ സ്‌നേഹ ബന്ധമോ ഒരുഘട്ടത്തില്‍ പോലും ഉണ്ടാവരുത്. അവരോട് സ്‌നേഹം പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഏകദൈവ വിശ്വാസത്തിലേക്ക് (തൗഹീദ്) അവരെ ആകര്‍ഷിക്കാനാവില്ലെന്നും ശംസുദ്ദീന്‍ പാലത്ത് പറയുന്നു.

അവര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം കാരണം അവരോട് വെറുപ്പാണെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പെരുമാറണം. ഈ വെറുപ്പ് മാറണമെങ്കില്‍ നിങ്ങള്‍ തൗഹീദ് വിശ്വാസത്തിലേക്ക് വരണം. അങ്ങനെ അവരോടുള്ള വെറുപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട്, അക്കൂട്ടരെ നിങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കണം. അതാണ് വലാഅ്, ബാറാഅ് പ്രകാരമുള്ള ബോധനശൈലി. വലാഅ്, ബറാഅ് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദ് കഴിഞ്ഞാല്‍ ഏറ്റവും സുപ്രധാനമാണ് എന്നതാണ് പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് പറയുന്നത്.

 

ഓണവും ക്രിസ്മസ്സും ഒക്കെ ഒരു മുസ്‌ലിമിന് നിഷിദ്ധമാണ്. കാഫിറുകളുടെ അഥവാ മുസ്‌ലിങ്ങളല്ലാത്തവരുടെ നാട്ടില്‍ സ്ഥിര താമസം ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അനുവദിക്കപ്പെട്ടതല്ല. അതുകൊണ്ട് മുസ്‌ലിം രാജ്യത്തേക്ക് ഹിജ്‌റ പോകാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. കാരണം, കുഫ്ര് അഥവാ അനിസ്‌ലാമിക വിശ്വാസം ഒരു രോഗമാണ്. ഈ രോഗം വിശ്വാസികളിലേക്ക് പടരാതിരിക്കാനുള്ള പോംവഴി ഹിജ്‌റയാണെന്നും പ്രസംഗത്തില്‍ പറയുന്നു.

ഇന്ത്യ പോലുള്ള കുഫ്‌റിന്റെ നാട്ടില്‍ നിന്ന് ഹിജ്‌റ പോകല്‍ പുണ്യമാണ്. രാഷ്ട്രത്തോട് ബാധ്യതയും കടപ്പാടും ഇല്ല. ‘സ്വരാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്’ എന്നു പറയുന്ന മുസ്‌ലിം പണ്ഡിതന്‍മാര്‍ കള്ളന്‍മാരാണ്. എത്രതന്നെ സേച്ഛ്വാധിപതികളും അക്രമകാരികളും ആണെങ്കിലും മുസ്‌ലിം നാടുകളിലെ ഭരണാധികാരികള്‍ക്കെതിരെ വിമര്‍ശനം പാടില്ല. ഒരു മുസ്‌ലീം രാജ്യവുമായി നമ്മുടെ രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പിന്തുണയ്ക്കാന്‍ പാടില്ലെന്നും ഇദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നു.

സൗദിയിലെ വിവാദ പണ്ഡിതനായ ഷെയ്ഖ് സ്വാലിഹ് ഫൗസാന്റെ ‘അല്‍ വലാഅ് വല്‍ ബറാഅ് ഫില്‍ ഇസ്ലാം’ (ബന്ധവും ബന്ധ വിച്ഛേദനവും ഇസ്ലാമില്‍) എന്ന വിവാദ ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഇത്തരം പ്രതിലോമകരമായ ആശയങ്ങള്‍ മതബോധനമെന്ന പേരില്‍ പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് ഉദ്ദരിക്കുന്നത്. ഭീകര ഗ്രൂപ്പുകളായ അല്‍ ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് നേതാക്കള്‍ നിരന്തരം എടുത്തുദ്ധരിക്കുന്ന പണ്ഡിതനാണ് മേല്‍ പറഞ്ഞ സ്വാലിഹ് ഫൗസാന്‍.

സ്വാലിഹ് ഫൗസാന്റെ കൃതിയോ ‘വലാഅ് ബറാഅ്’ (ബന്ധവും വിച്ഛേദനവും) ആശയങ്ങളോ മുസ്‌ലിം ലോകം അംഗീകരിക്കുന്നതല്ല. അല്‍ഖ്വയ്ദയുടെ ഉപദേഷ്ടാവും സംഘടനയുടെ പ്രേരക ശക്തിയുമായി പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ അല്‍ ഔലാക്കിയെ പോലുള്ളവരാണ് ഇത്തരം സംജ്ഞകളുടെ പ്രയോക്താക്കള്‍.

 

വിഘടിത മുജാഹിദ് ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രചരണ മാധ്യമമായ ദഅ്‌വ വോയ്‌സി (ഡാ’വ്വാ വ്വോീചേ)ലാണ് ഈ വിഷലിപ്തമായ പ്രസംഗം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇതേ സൈറ്റില്‍ തന്നെയാണ് ഹുസൈന്‍ സലഫി, സിപി സലീം, മുജാഹിദ് ബാലുശേരി, അബ്ദുല്‍ ജബ്ബാര്‍ മദീനി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്‌ലോഡ് ചെയ്തിട്ടുള്ളതെന്നതും ഗൗരവകരമാണ്.

കേരളത്തില്‍ നിന്നും ചെറുപ്പക്കാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നുവെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ചെറുപ്പക്കാരില്‍ തീവ്ര ആത്മീയത കുത്തിവെക്കുന്ന പ്രാസംഗികര്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവുകള്‍ പുറത്തു വരുന്നത്.

ഹൈന്ദവ ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയില്ലെന്നും അതിനാല്‍ യഥാര്‍ത്ഥ മുസ്‌ലിമായി ജീവിക്കണമെങ്കില്‍ പൂര്‍ണ്ണ ഇസ്‌ലാമിക അന്തരീക്ഷമുള്ള നാട്ടിലേക്ക്(ദാറുല്‍ ഇസ്‌ലം) പലായനം ചെയ്യണമെന്നത് മുസ്‌ലിങ്ങളുടെ ബാധ്യതയാണെന്ന് വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നവരാണ് കാണാതായ ഈ ചെറുപ്പക്കാരെന്ന് അവരുടെ സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

മുന്‍പ് വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച് അറബിക് കോളേജ് വിദ്യാര്‍ത്ഥിനിയെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുജാഹിദ് മൗലവി വിഭാഗം നേതാവും പ്രാസംഗികനുമായ ശംസുദ്ദീന്‍ പാലത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുജാഹിദ് വിഭാഗത്തിന്റെ സ്ഥാപനമായ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപകനായിരിക്കേയാണ് ഇയാള്‍ ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. അറബി സാഹിത്യത്തില്‍ എം.എ യോഗ്യതയുള്ള ശംസുദ്ദീന്‍ നിരവധി മുജാഹിദ് കോളേജുകളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്.

discussion

പീഡന വീരന്‍ എംഎല്‍എയെ ന്യായികരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പി ആര്‍ ഏജന്‍സിയുടെ ഇടപെടല്‍; പെയ്ഡ് പ്രചരണം നടത്തിയ സുനിതാ ദേവദാസിനു പൊങ്കാല

Published

on

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണമുയര്‍ന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ ക്വട്ടേഷന്‍. പാര്‍ട്ടി ഓഫിസില്‍ വച്ച് പി കെ ശശി എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നപരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്ക്ക് സോഷ്യല്‍ മീഡിയയയില്‍ കടുത്ത ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. സ്ഥിരം സിപിഎം സൈബര്‍ പോരാളികള്‍ പോലും എംഎല്‍എയെ സംരക്ഷിക്കാന്‍ എത്തിയില്ല. ഇതോടെയാണ് എറണാകുളം പുല്ലേപടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിവഴി എംഎല്‍എ തനിക്കനുകൂലമായ സോഷ്യല്‍ മീഡിയ ക്യാംപയിന് സമീപിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയകളില്‍ നിരവധി ഫോളേവേഴ്‌സുള്ളചിലര്‍ എംഎല്‍എയുടെ പീഡനത്തെ ന്യായികരിച്ചും പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിച്ചും രംഗത്തെത്തിയട്ടുണ്ട്.
പെയ്ഡ് ക്യാപയിന് തുടക്കമിട്ടത് പത്രം വാരികയിലെ മുന്‍ ലേഖികയായ സുനിതാ ദേവദാസായിരുന്നു. ഇടക്കാലത്ത് മംഗളത്തിലെ ഹണിട്രാപ്പില്‍ പെട്ട മന്ത്രിയെ ന്യായികരിച്ചും ഇവര്‍ രംഗതെത്തിയിരുന്നു. മംഗളത്തെ ന്യായീകരിച്ചെത്തിയ ഇവര്‍ പിന്നീട് മംഗളം ചാനലില്‍ കയറിപറ്റുകയും ചെയ്തു. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. മറ്റ് മാധ്യമങ്ങളില്‍ അവസരത്തിനായി ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിദേശത്തേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയ പി ആര്‍ കമ്പനിയുമായി കരാറിലെത്തിയത്. പീഡനത്തിനരയായ പെണ്‍കുട്ടിയെ അപനമാനിച്ച സുനിതാ ദേവദാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇടക്കാലത് സിപിഎം നേതാക്കളെ പ്രതികൂട്ടിലാക്കി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടത്തി പിന്നീട് സിപിഎം അനുകൂലിയായി രംഗത്തെത്തിയവര്‍ ശശിക്കനുകൂലമായി വാദമുഖങ്ങളുയര്‍ത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പരാതി നല്‍കിയ പെണ്‍കുട്ടി എംഎല്‍എയെ തകര്‍ക്കാന്‍ വ്യാജ പരാതി നല്‍കിയെന്ന് സുചനയാണ് സുനിത സേഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. sunitha
‘ സി പി എം പോലൊരു പുരോഗമന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടിക്ക് അതിനകത്തു രക്ഷയില്ലെങ്കില്‍ പിന്നെന്തിനു അതിനകത്തു കടിച്ചു തൂങ്ങി നില്‍ക്കണം ? പുറത്തു വരണം . അപ്പൊ വിഷയം ചക്കളത്തി പോരാണ് . കാരണം ശശിക്കും പെണ്‍കുട്ടിക്കും തന്നെയേ അറിയൂ. അതില്‍ ചാടി വീണു ഇടപെട്ട് ഘോരഘോരം ഒക്കെ പ്രസംഗിക്കുന്നവര്‍ നാളെ ശശിമാരാവുകയും ശശി മിടുക്കനാവുകയും ചെയ്യും എന്ന് തോന്നി. എനിക്ക് ശശിയാവാന്‍ വയ്യാത്തതുകൊണ്ട് ഇപ്പോഴും ഞെട്ടല്‍ രേഖപ്പെടുത്താനും പ്രതികരിക്കാനുമൊന്നും ഞാനില്ല. ആ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാന്‍ ആര്‍ക്കൊപ്പവും ഇല്ല. അവള്‍ക്കൊപ്പവും ഇല്ല. ”
പെണ്‍കുട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ട് എംഎല്‍എയെ രക്ഷിക്കാന്‍ നടത്തിയ പിആര്‍ വര്‍ക്കുകകളുടെ ഭാഗമായിരുന്നു. ഈ പെയ്ഡ് ക്യാംപയിനെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ നടക്കുന്ന പി ആര്‍ ഏജന്‍സി വര്‍ക്കുകള്‍ പലര്‍ക്കും അറിയില്ല. വളരെ നിഷ്‌ക്കളങ്കമെന്ന് തോനിക്കും വിധത്തിലെഴുതുന്ന പലനിലപാടുകളും പെയ്ഡാണന്നതാണ് സത്യം. അമ്പതിനായിരത്തിലധികം രൂപയാണ് ഇവര്‍ക്ക് പി ആര്‍ ഏജന്‍സികള്‍ നല്‍കുന്നത്. അതുവഴിയുണ്ടാകുന്ന വിവാദവും പോസ്റ്റിടുന്നവര്‍ക്ക് ഗുണം ചെയ്യും ഇതാണ് ശശി വിഷയത്തിലും സോഷ്യല്‍ മീഡിയയില്‍ ആര്‍ത്തിക്കുന്നത്. എന്തായാലും ഇരയായ പെണ്‍കുട്ടിയുടെ കണ്ണീര് വിറ്റ് പീഡന വീരനുവേണ്ടി രംഗത്തെത്തിയ സുനിതാ ദേവദാസിന്റെ തനിനിറം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
Continue Reading

discussion

കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോടീശ്വരന്‍; ബിജെപി പോലും ഭയക്കുന്ന പ്രബലന്‍

Published

on

കൊച്ചി:എത്ര ബുദ്ധിമുട്ടിയായാലും കർണ്ണാടകയിൽ ബിജെപിയെ പുറത്താക്കി ഭരണം തിരിച്ചുപിടിച്ചിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചെറുത്തുനിൽക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങളുടെ എംഎൽഎമാർ എല്ലാവരും ഇപ്പോൾ സുരക്ഷിതരാണ്. വിവിധ കോണുകളിൽ നിന്നും, സർക്കാർ ഏജൻസികളിൽ നിന്നും കോൺഗ്രസ്-ജെഡിഎസ് എം.എൽ.എമാർക്ക് നേരെ ഭീഷണികൾ ഉയരുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ട് തങ്ങൾ പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ ബിജെപി നേതാക്കൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ മാറ്റാൻ തീരുമാനിച്ചതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്നും എന്നാൽ ഡിജിസിഎ വിമാനങ്ങൾ റദ്ദാക്കി യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഏറ്റവുമധികം ഭയക്കുന്ന നേതാവ് ആരായിരിക്കും? രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അല്ലെങ്കില്‍ സീതാറാം യെച്ചൂരി എന്നീ പേരുകളാണ് മനസില്‍ തെളിയുകയെങ്കില്‍ നിങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ എന്ന നേതാവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല.

അതേ സാക്ഷാല്‍ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഉറക്കം കെടുത്ത നേതാവ് ഈ കര്‍ണാടക എംഎല്‍എയാണ്. കുതിരക്കച്ചവടത്തിന് ഇറങ്ങി തിരിച്ച ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട നയിക്കുന്നത് ഈ ശതകോടീശ്വരനാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അദേഹം.

ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു.

രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല.

അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികള്‍ വിളിക്കുന്ന ഈ അന്‍പത്താറുകാരന്‍. കര്‍ണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്.

തുടക്കം ഗൗഡയ്‌ക്കെതിരേ

ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍ ആണ്. അന്ന് സന്തനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോള്‍ എതിരാളി മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡി.കെ. തോറ്റു.

എന്നാല്‍ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ചതോടെ ശിവകുമാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാല്‍ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്.

1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോല്‍വിയായിരുന്നു ഫലം. പക്ഷേ പാര്‍ട്ടിയില്‍ ശക്തനാകാന്‍ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയില്‍ കുടുതല്‍ കരുത്തനാകാന്‍ ശിവകുമാറിനായി.

2013ല്‍ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയില്‍ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ രണ്ടാമനാണ് ശിവകുമാര്‍. ഇത്തവണ ജെഡിഎസിന്റെ നേതൃത്വത്തില്‍ ഭരണം പിടിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും. ഡി.കെയെ ബിജെപിയിലെത്തിക്കാന്‍ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്.

എന്നാല്‍ താനെന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്. അദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകള്‍ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ.

Continue Reading

discussion

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി;സർക്കാർ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു

Published

on

കൊച്ചി:നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി. ശമ്പളക്കാര്യത്തിലെ പരാതികള്‍ക്കെല്ലാ പരിഹാരം കണ്ട് വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു . അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കണമെന്ന ന‍ഴ്സുമാരുടെ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. വിജ്ഞാപനത്തില്‍ നിയമസെക്രട്ടറി ഒപ്പുവച്ചു. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ ന‍ഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിരിക്കും.

വിജ്ഞാപനം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ന‍ഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.നഴസുമാരുടെ ലോങ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് തുടങ്ങാനിരിക്കെ സമരത്തെ പൊളിക്കാനായി തന്നെയാണ് തിടുക്കത്തിൽ വിജ്ഞാപനമിറക്കിയത് . മിനിമം വേതനം 20,000 രൂപയായി നിലനിര്‍ത്തും. അലവന്‍സുകളുടെ കാര്യത്തിലാണു ധാരണയാകാനുള്ളത്. കരട് വിജ്ഞാപനത്തിലേതു നിലനിര്‍ത്തണോ കുറയ്ക്കണോ എന്നതിലാണു തര്‍ക്കം.തുടര്‍ന്ന് ലോങ് മാര്‍ച്ചിന്റെ കാര്യമില്ലെന്ന് സര്‍ക്കാര്‍ യുഎന്‍എ പ്രതിനിധികളെ അറിച്ചു.അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യമുന്നിയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞപാനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

യു.എൻ യുടെ ലോഗ് മാർച്ച് സമരത്തെ പിന്തുണച്ച് രംഗത്ത് എത്തിയ വിടി ബൽറാമിന് പ്രത്യേക അജണ്ട ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു .പാർട്ടിയുടെ പിന്തുണയില്ലാതെ ബൽറാം രംഗത്ത് എത്തിയത് ചീപ്പ് പബ്ലിസിറ്റിക്കാണെന്നും പരക്കെ വിമർശനം ഉയന്നിരുന്നു .സർക്കാർ തീരുമാനം വന്നതോടെ ഒറ്റയാനായി സമരത്തിനിരനാണ് ആഹ്വാനം ചെയ്ത വി.ടി ബൽറാമിന് അമളിപറ്റിയിരിക്കയാണ് .

Continue Reading
Entertainment1 hour ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala3 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala7 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala11 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Kerala1 day ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald