മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത യൂണിയന്‍ സെക്രട്ടറിക്കെതിരെ മീഡിയ വണ്‍ പോലീസില്‍ പരാതി നല്‍കി

കോഴിക്കോട്: മനുഷ്യാവകാശവും തൊഴിലാളി വര്‍ഗ സ്‌നേഹവും പറയുന്ന ജമാഅത്ത് ഇസ്ലാമിയുടെ തനിനറം വ്യക്തമാകുന്നു. ജ്മാഅത്ത് ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മീഡിയവണ്‍ ചാനലിലെ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധിച്ച തൊഴിലാളിയൂണിയന്‍ നേതാവിനെതിരെ മീഡിയ വണ്‍ പോലീസില്‍ പരാതി നല്‍കി.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരയണനെതിരെയാണ്. മീഡിയ വണ്‍ എച്ച് ആര്‍ കണ്‍സള്‍ട്ടന്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയത്. മീഡിയ വണില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും മാനേജ്മെന്റ്. എന്നാല്‍ അതിനിടെ പിരിച്ചുവിട്ട ജീവനക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

ഇക്കാര്യം ഫോണില്‍ വിളിച്ച് അന്വേഷിച്ച പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെയാണ് ഇപ്പോള്‍ മീഡിയ വണ്‍ പ്രതിനിധി പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സി നാരായണനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

മീഡിയ വണ്‍ എച്ച് ആര്‍ കണ്‍സള്‍ട്ടന്റ് ആയ ലത്തീഫുമായാണ് സി നാരായണന്‍ വിഷയം സംസാരിച്ചത്. പോലീസ് സ്റ്റേഷനില്‍ നിന്ന് നിരന്തരം വിളിപ്പിക്കുന്നത് സംബന്ധിച്ച് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സ്ഥാപനത്തിലേക്കുള്ള ബിഎസ്എന്‍എല്‍ കേബിള്‍ ഛേദിച്ചു എന്നായിരുന്നു പരാതി. ഇതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

പിരിച്ചുവിട്ടതിന് പിറകേ പോലീസില്‍ പരാതി നല്‍കിയും ജീവനക്കാരെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞത് എന്ന് സി നാരായണന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും വഴിവയ്ക്കും എന്നും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സി നാരായണന്‍ പറഞ്ഞു. സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് പിന്നീട് ലത്തീഫ് തന്നെ ഫോണ്‍ കട്ട് ചെയ്യുക ആയിരുന്നത്രെ.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജപി മന്ത്രി; ഗിരീഷ് മഹാജനെതിരെ മഹാരാഷ്ട്രയില്‍ വ്യാപക പ്രതിഷേധം ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസില്‍ സൗകര്യങ്ങള്‍ പോര:അതൃപ്തി അറിയിച്ച്: വിഎസ്. മാധവിക്കുട്ടിയെ വായിക്കരുത്,ലൈബ്രറിയില്‍ ഒന്നിച്ചിരിക്കരുത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിസിപ്പല്‍ ജാതിപേര് വിളിച്ച് അപമാനിച്ചതായി ആരോപണം.ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് കോളേജിന് പുറത്ത്.മാഗസിന്‍ വിവാദത്തിന് ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പുതിയ വിവാദം കത്തുന്നു. ഫാറൂഖ് കോളേജില്‍ ലിംഗസമത്വം ആവശ്യപ്പെട്ടത് ഭാര്യയെ കൂട്ടികൊടുക്കുന്ന”ആക്റ്റിവിസ്റ്റുകള്‍”,ഒരാള്‍ ചെയ്ത തെറ്റിന് മദ്രസ്സകളെ അടച്ചാക്ഷേപിച്ചാല്‍ പ്രതിരോധിക്കും.ദുബായില്‍ കെ എം ഷാജി എംഎല്‍എയുടെ വിവാദ പ്രസംഗം. കോണ്‍ഗ്രസ്സിനെ സോണിയക്ക് മുന്‍പില്‍ താറടിക്കാന്‍ വീരനും കൂട്ടരും.മുന്നണിക്ക് കെട്ടുറപ്പില്ലെന്ന് വാദിക്കും.ജെഡിയു യുഡിഎഫ് വിടുമോ?…
Latest
Widgets Magazine