വിശ്വാസിയുടെ കുംബസാര രഹസ്യം വൈദീകൻ പുറത്താക്കി!..കുമ്പസാരിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ..ക്രൈസ്തവ വിശ്വാസികൾ കരുതിയിരിക്കുക.മുന്നറിയിപ്പുമായി മാധ്യമപ്രവർത്തകൻ

കൊച്ചി:സീറോമലബാർ സഭയിലെ ഭൂമി വിവാദത്തിനു ശേഷം സഭയുടെ ആണിക്കല്ല് തന്നെ ഇളക്കുന്ന വെളിപ്പെടുത്തൽ സഭാമക്കൾക്കിടയിൽ ആദി ഉയർത്തുന്നു .വിശ്വാസിയുടെ കുമ്പസാര രഹസ്യം വൈദികൻ വെളിപ്പെടുത്തി എന്ന ഗുരുതരമായ ആരോപണം ആണ് പുറത്ത് വന്നിരിക്കുന്നത് .പരിപാവനമായ കൂദാശ രഹസ്യങ്ങൾ പുറത്താക്കിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കുറ്റവും സഭയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതുമാണ് .പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ അഡ്വ.വിൻസ് മാത്യു ആണ് സഭയിൽ കുമ്പസാര രഹസ്യം പുറത്താക്കി എന്ന അതിഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് .പിഞ്ചു ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിടിയിലായ റോബിൻ വടക്കുംചേരിയുടെ സ്വന്തം രൂപതയായ മാന്തവാടി രൂപതയ്ക്ക് എതിരെയാണ് മാധ്യമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന വിൻസ് മാത്യു ലോകത്തിലെ ഏറ്റവും വലിയ മതമായ കത്തോലിക്കാ സഭക്ക് എതിരെ അതി സങ്കീർണ്ണമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് .കൊട്ടിയൂർ ചുങ്കക്കുന്ന ഇടവകക്കാരനും ഇപ്പോൾ ഓസ്‌ട്രേലിയായിൽ താമസിക്കുന്ന വിൻസ് സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആണ് കുമ്പസാര രഹസ്യം ചോർന്നിരിക്കുന്നു എന്നും അതിനു പരാതി ഉണ്ട് എന്നും തെളിവുകൾ പുറത്തുവിടും എന്നും എഴുതിയിരിക്കുന്നത് .എന്നാൽ ആരുടെ കുമ്പസാര രഹസ്യം ആണ് പുറത്തായിരിക്കുന്നത് എന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല .മാന്തവാടി രൂപതയുടെ ബിഷപ്പിനും വൈദികർക്കും വിവരം അറിയാമെന്നും വിൻസ് വെളിപ്പെടുത്തുന്നു .

കത്തോലിക്ക സഭയിയിലെ കുമ്പസാര രഹസ്യം മറയാക്കി കോടികളുടെ തട്ടിപ്പും ലൈംഗിക ചൂഷണവും നസ്റാക്കുന്നതായി അടുത്തകാലത്ത് വിവാദമായത് വാർത്ത പുറത്ത് വന്നിരുന്നു കൊട്ടിയൂർ സംഭവത്തിനു പിന്നാലെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കത്തോലിക്ക സഭയിൽ നിന്നും പുറത്തു വന്നിരുന്നത് .കന്യകമാരായ യുവതികളും വിവാഹിതരായ വീട്ടമ്മമാരും കത്തോലിക്ക വൈദികരുടെ ഭീ ഷണിയിൽപെടുന്നുണ്ടത്രേ.confession

കുമ്പസാര സമയത്ത് അബദ്ധത്തിൽ സംഭവിക്കുന്ന ലൈംഗിക കാര്യങ്ങൾ പറഞ്ഞു പോയാൽ പിന്നീട് ഇതു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണത്രേ. കൊച്ചിയിലും കോട്ടയത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. കോട്ടയത്തെ പ്രമുഖ ഇടവകയിൽ സുന്ദരിയായ വീട്ടമ്മ അടുത്ത ബന്ധു തന്നെ ലൈംഗികമായി ചൂഷണം ചെയ്ത വിവരം കുമ്പസാര സമയത്ത് വൈദികനോട് പറഞ്ഞു. ഇത് മനസിൽ വച്ച പുരോഹിതൻ പിന്നീട് വീട്ടമ്മയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുമെന്നായിരുന്നു ഭീഷണി. ഭയന്നു വിറച്ച വീട്ടമ്മ ഭർത്താവിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ ഇടവക്കാർ വൈദികനെ പഞ്ഞിക്കിട്ടുവെന്നാണ് നാട്ടു വർത്തമാനം ഉയർന്നിരുന്നു .തെളിവില്ലാത്ത ആ ആരോപണം നിലനിൽക്കെയെയാണ് പുതിയ വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ തന്നെ രംഗത്ത് വന്നിരിക്കുന്നത് .ഇത് സഭയിൽ കോളിളക്കം തന്നെ ഉണ്ടാക്കും .നീതി ലഭിക്കാത്ത പരാതിക്കാർ പോപ്പിന് പരാതിയുമായി പോകും എന്നും വെളിപ്പെടുത്തൽ ഉണ്ട് .അവിടെയും നീതി കിട്ടിയില്ല എങ്കിൽ നിയമപരമായ നീക്കത്തിനും ശ്രമിക്കും എന്നും വെളിപ്പെടുത്തുന്നു .

വിൻസ് മാത്യുവിന്റെ ഫെയിസ് ബുക്ക് പോസ്റ്റ്
വിശ്വാസിയുടെ കുംബസാര രഹസ്യം വൈദീകൻ പുറത്താക്കുകയും കുടുംബം തകർക്കാൻ നീക്കം നടത്തുകയും എന്നത് തെറ്റായ വാർത്തയാണെന്ന് മാനന്തവാടി രൂപതയിലേ വൈദീക സമിതി ചേർന്ന് പ്രവാസി ശബ്ദത്തിനെതിരേ പ്രസ്താവനയിറക്കി. അതിനുള്ള മറുപടിയാണിത്. മറുപടി വൈകിയത് വാർത്തയുമായി ബന്ധപ്പെട്ട് രേഖകളും, മറ്റും പരിശോധിക്കാനും പഠിക്കാനും ആയിരുന്നു. പ്രവാസി ശബ്ദത്തിൽ 24 മണിക്കൂറിലും ആയി വരുന്ന വാർത്തകൾ എല്ലാം ഞാൻ കണ്ടിട്ടല്ല കൊടുക്കുന്നത്. അതുകൊണ്ട് തന്നെ പരാതിക്കിടയാക്കിയ വാർത്ത നന്നായി മനസിലാക്കി പഠിച്ചു. വാർത്ത വ്യാജമല്ലെന്നും കുമ്പസാര രഹസ്യം ചോർന്നത് ശരിയാണെന്നും ബഹുമാനപ്പെട്ട വൈദീകരേ അറിയിക്കട്ടേ. ഇതുമായി ബന്ധപ്പെട്ട് സാക്ഷികൾ, തെളിവുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് രൂപതാ മെത്രാനു പരാതി നല്കിയതും നിലവിൽ ഉണ്ട്. മെത്രാൻ ജോസ് പൊരുന്നേടം ആയതിനു മറുപടി നല്കിയതും ഇതിനാൽ എല്ലാവരേയും അറിയിക്കട്ടേ. രൂപതാ തലത്തിൽ സമിതിയേ അന്വേഷണത്തിനായി വയ്ക്കാൻ വരെ മെത്രാൻ നിർദ്ദേശിച്ച വലിയ സഭവമാണിത്. ഈ വിവാദത്തേകുറിച്ച് ഇപ്പോൾ ഇത്രമാത്രമേ പറയാനുള്ളു. ഇത്തരത്തിലുള്ള ഒരു സഭവം രൂപതയിലേ മുഴുവൻ വൈദീകരേയും വിളിച്ചു കൂട്ടി അവരുടെ എല്ലാം നാമത്തിൽ ഒരു നിഷേധ പ്രസ്താവന ഇറക്കിയാൽ സത്യം സത്യം അല്ലാതെയാകില്ല. രൂപതാ അധികൃതർക്കും വൈദീകർക്കും ഇത്തരം രേഖകൾ ഉള്ളതായി യാതൊരു അറിയും ഇല്ലാത്തതിനാലാണ്‌ അവർ കുംബസാര രഹസ്യം ചോർന്നു എന്ന വാർത്ത വ്യാജമെന്ന് പറഞ്ഞത്. ആ വാർത്ത വ്യാജമല്ല. ശരിയാണ്‌.ശബ്ദവും, സാക്ഷിയും, രേഖകളും സംസാരിക്കും. അത്രമാത്രം കോൺക്രീറ്റ് ആയ സത്യമാണ്‌ അത്. CONFESSION MANATHAVADIക്രിസ്തുവിന്റെ ശരീരവും രക്തവുമാണ്‌ തിരുവോസ്തിയും, വീഞ്ഞും. അത് പാപ മോചനം നല്കും. അത് സ്വീകരിക്കണമെങ്കിൽ പാപ മോചനം ക്രിസ്തു നല്കണം.പാപങ്ങൾ ക്രിസ്തുവിനോട് ഏറ്റു പറഞ്ഞ് പാപ മോചനം നേടാനാണ്‌ കുംബസാരവും കുർബാന സ്വീകരണവും. ഇത്തരത്തിൽ ക്രിസ്തുവിന്റെ സ്ഥാനത്ത് വൈദീകനേ സങ്കല്പ്പിച്ച് കുംബസാര കൂട്ടിൽ ചെന്ന് ആ വൈദീകനോട് കൊലയും, ബലാൽസഗവും, അനാശാസ്യവും മോഷണവും അടക്കം വലുതും ചെറുതുമായ എല്ലാ പാപവും ഒരു വിശ്വാസി ഏറ്റു പറയും. വിശ്വാസപരമായി നടത്തുന്ന ഒരു രീതിയാണിത്. ഈ കുംബസാര രഹസ്യം വൈദീകർ ചോർത്തുകയും ബ്ളാക്ക്മെയിൽ ചെയ്യുകയും ചെയ്തു എന്ന സത്യം കുംബസാരത്തേ ഇല്ലാതാക്കുകയും, സഭയുടെ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്നതുമാണ്‌ . അത് സംഭവിച്ചിരിക്കുന്നു പ്രിയ വിശ്വാസികളേ….ഇനി നാം എങ്ങിനെ എന്ത് ഉറപ്പിൽ കുംബസാരിക്കും?… ഇന്നലെവരെ നമ്മൾ പാപം ഏറ്റു പറഞ്ഞ പല വൈദീകരും ഇന്ന് വിവാഹം ചെയ്തും കുപ്പായം ഊരിയും നമ്മുടെ നാട്ടിലും നമുക്കിടയിലും ജീവിക്കുന്നു. പാപം കേൾക്കുന്ന വൈദീകർ ശരിക്കും ക്രിസ്തുവാണോ? അവർ നമ്മളേ പോലെ മനുഷ്യൻ ആണ്‌ എന്ന് ഫാ.റോബിൻ, അടക്കം നൂറുകണക്കിന്‌ വൈദീകരേ സാക്ഷിയാക്കി പറയാനാകും. കുംബസാര രഹസ്യത്തിനു പോലും യാതയോരു ഉറപ്പും ഇല്ലാതായി.കോട്ടയത്ത് പ്രവാസിയുടെ ഭാര്യ കുംമ്പസാരത്തിനിടെ അവരുടെ പാപം വൈദീകനുമായി പങ്കുവയ്ക്കുകയും പിന്നീട് അവരേ ബ്ളാക്ക്മെയിൽ ചെയ്ത് വൈദീകൻ ചൂഷണം ചെയ്തതും മുമ്പ് വൻ വാർത്തയാതാണ്‌. ഒടുവിൽ വൈദീകനിൽ നിന്നും യുവതിയേ മാറ്റാനാകാതെ വന്നപ്പോൾ പ്രവാസി ഭർത്താവ്‌ നാട്ടിലെത്തി വിവാഹ ബന്ധം വേ‍ീർപെടുത്തി. ചില വൈദീകർ വഴിതെറ്റി പോകുമ്പോൾ എല്ലാവരും ഒരു കാര്യം പറയും. അവരും മനുഷ്യരാണ്‌. അവർ അന്യഗ്രഹ ജീവികളോ ഒന്നും അല്ല. അതേ വൈദീകർ പച്ചയായ മനുഷ്യരാണ്‌. അങ്ങിനെയാണ്‌ സ്ത്രീകളുടെ കുംബസാര രഹസ്യം വയ്ച്ച് അവരേ ഉപയോഗിക്കുന്നതും,അതിനു താല്പര്യം ഇല്ലാത്തവർ ബ്ളാക്ക്മെയിൽ ചെയ്ത് പണവും പിരിവും വൻ തോതിൽ വാങ്ങിക്കുന്നതും. മഹാ കഷ്ടം തന്നെ ഈ ദുരന്തം…vince confession

പിന്നെ കുംബസാര രഹസ്യം കേസാക്കാൻ ഒരു പാട് നല്ല അഭിഭാഷകർ മുന്നോട്ട് വന്നിട്ടുണ്ട്. അവർക്കും നന്ദി. എന്നാൽ സമയം ആയില്ല. ഇത് വത്തിക്കാനിൽ പരാതിയായി ഉന്നയിക്കാൻ തീ‍രുമാനിച്ചിരിക്കുന്നു. മതപരമായ വേദികൾ ആദ്യം ഉപയോഗിക്കട്ടേ..അതാണ്‌ അച്ചടക്കം. രൂപതയിൽ നടത്തിയ ഭൂമി കച്ചവടം പുറത്തു കൊണ്ടുവന്നപ്പോഴും, കുമ്പസാര രഹസ്യം ചോർത്തിയ വാർത്ത വന്നപ്പോഴും നിങ്ങൾ 24 മണിക്കൂറിനുള്ളിൽ യോഗം ചേർന്ന് ആ വാർത്ത തള്ളി. എന്നാൽ ഈ ആവേശം ഫാ.റോബിന്റെ കാര്യത്തിൽ ഇനിയും കാണിച്ചിട്ടില്ല. ഫാ.റോബിനെയും ഒപ്പം തെറ്റു ചെയ്തവരേയും ഇനിയും തള്ളാതെ തലോടുകയാണ്‌. എന്തൊരു രസം ഇതെല്ലാം കാണാൻ..മാനന്തവാടി രൂപതയിലേ കള്ളം പറയുന്ന ചില വൈദീകകരോട് ഒന്നേ പറയാനുള്ളു..എല്ലാത്തിനും ഒരു അതിരുണ്ട്. കൈയ്യോടെ പിടികൂടുന്ന സത്യത്തേ എങ്കിലും നിങ്ങൾ അംഗീകരിക്കുക. ദയവായി വാശിയും വൈരാഗ്യവും, വിട്ട് ക്രിസ്തുവിന്റെ പാത തുടരുക. വൈരാഗ്യം മൂത്ത് എനിക്കെതിരേ മെത്രാൻ അച്ചന്റെ പേരിൽ വരുന്ന വധഭീഷണിയും ഓഡിയോയും അയക്കുന്നവർ ജാമ്യം എടുക്കാൻ വക്കീലിനേയും, ജാമ്യക്കാരേയും അന്വേഷിച്ചോളുക.രൂപതയുടെ ഒരു പ്രൊക്യുറേറ്റർ ഉണ്ട്. മുമ്പ് അറസ്റ്റിലായ വൈദീകന്റെ സഹചാരി. വാക്കുകൾ കുറിക്കുമ്പോൾ നല്ല ഭാഷയും മര്യാദയും കാണിക്കുക. അങ്ങയുടെ കൈയ്യിൽ കുറുവടിയും ബോംബും, അല്ല…വേണ്ടത്..തിരുവസ്ത്രവും ക്രൈസ്തവ രൂപവുമാണ്‌…വേണ്ടത്..(താഴെ കാണുന്ന വൈദീകരുടെ ചിത്രം കുമ്പസാര വാർത്ത വ്യാജമെന്നും ഭൂമി വിവാദം ഇല്ലെന്നും തെളിയിക്കാൻ ചേർന്ന യോഗവും..രൂപതാ ഒഫീഷ്യൽ പേജിൽ പ്രസിദ്ധീകരിച്ച ചിത്രവുമാണ്‌) ഇന്നു വരെ പറഞ്ഞത് അതു പോലെ ചെയ്തിട്ടുണ്ട്. ഞെട്ടുന്ന വീഡിയോയും ഓഡിയോയും, രേഖകളും ഉടൻ പുറത്തുവിടും..

Latest
Widgets Magazine