മാനന്തവാടി രൂപതയുടെ തട്ടിപ്പും സ്ത്രീ പീഢനവും ചോദ്യം ചെയ്ത വിശ്വാസിയുടെ കുംബസാര രഹസ്യം പരസ്യപ്പെടുത്തി ക്രൂരത..

മാനന്തവാടി:ക്രിസ്തുവേ ഷമിക്കണം .പകയുടെയും വൈരാഗ്യത്തിന്റെയും വിളനിലമാവുകയാണ് കത്തോലിക്കാ സഭയിലെ വൈദികരും അധികാരികളും .മാനന്തവാടി രൂപതയി വൈദികന്റെ സാമ്പത്തിക തട്ടിപ്പ് പുറത്തുവിട്ട വിശ്വാസിയുടെ കുമ്പസാര രഹസ്യം പുറത്തുവിട്ട് ക്രൂരമായ പ്രതികാരവും ബ്ലാക്ക് മെയിലിംങും നടന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് .കത്തോലിക്കാ വിശ്വാസത്തിന്റെ അടിത്തറയായ സഭയിലെ കുര്ബാനയും കുമ്പസാരവും പാപമോചനവും തട്ടിപ്പിനും ബ്ളാക്ക് മെയിലിംഗിനും ഉപയോഗിക്കുന്നു എന്നത് ഏതൊരുവിശ്വാസിയെയും അമ്പരപ്പിക്കുന്ന വാർത്തയാണ് .മാനന്തവാടി രൂപതയിലെ സഭയിലെ സാമ്പത്തിക തട്ടിപ്പ് ചോദ്യം ചെയ്ത വിശ്വാസിയുടെ കുമ്പസാര രഹസ്യം മാത്രമല്ല വിശ്വാസിയെ ഞായറാഴ്ച്ച കുര്‍ബാനയില്‍ നിരീശ്വര വാദിയായി പ്രഖ്യാപിച്ചു എന്നതും ഭയാനകമാണ് . മാനന്തവാടി രൂപതയിലെ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ആണ് ഇതിനു നിര്‍ദ്ദേശം നല്‍കിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ .കത്തോലിക്കാ വിശ്വാസിയുടെ കുമ്പസാര രഹസ്യം ഇടവക വികാരി പുറത്താക്കിയത് സംബന്ധിച്ച് മാനന്തവാടി രൂപത മെത്രാന്‍ ജോസ് പൊരുന്നേടത്തിനു പരാതി നല്‍കിയിരുന്നു . എന്നാല്‍ അദ്ദേഹം ഇത് ചവറ്റുകുട്ടയില്‍ ഇടുകയാണ് ചെയ്തത്. വൈദികര്‍ക്കെതിരേ ശബ്ദിച്ചാല്‍ എല്ലാ രഹസ്യവും പുറത്താകും എന്നും ഭീഷണിപ്പെടുത്തിയത്രേ.മാനന്തവാടി രൂപതയിൽ എന്നല്ല കത്തോലിക്കാ വിശ്വാസികളും വിശ്വാസവും ഉള്ളിടത്തെല്ലാം പരിപാവനമായി വിശ്വാസമാണ് സംരക്ഷിക്കപ്പെടേണ്ട കുമ്പസാര രഹസ്യം പുറത്തായി എന്ന പരാതി കിട്ടുകയും അവ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട് എങ്കിൽ സഭയുടെ അസ്ഥിവാരം ഇളകിത്തുടങ്ങിയിരിക്കുന്നു .ഭയപ്പെടുത്തുന്ന കരൈസ്ടമാറ്റിക് ധ്യാനഗുരുക്കൾ നിരന്തരം മൊഴിയുന്ന ഉപകളിലും പലരും കുമ്പസാര കഥകൾ അടിച്ചിറക്കാറുണ്ട് .എങ്കിലും പരിപാവനമായ പാപമോചനത്തെ മെത്രാനോ വൈദികനോ അവഹേളിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ ദൈവം കൊടുക്കും എന്നുമാത്രം സ്ഥിരം പാലാവൈ ആളാ വേണ്ടത് .അധികാരികൾ ഇതിനെക്കുറിച്ച് അന്വോഷിക്കണം .കൊച്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ഫാ റോബിന്റെയും മറ്റ് നിരവധി വൈദീകരുടേയും ബലാൽസംഗം അടക്കം പുറത്തുവന്ന് മാനന്തവാടി രൂപത കളങ്കിതമാവുകയാണ് ഇതിലൂടെയും രൂപതയിലെ അനാശാശ്യം, പണം തട്ടിപ്പ് എന്നിവയിൽ ഇതേ ബിഷപ്പിന്റെ കൈകളും ശുദ്ധമാണ് എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു .confessions-about-confession

സീറോ മലബാർ സഭയിൽ കര്‍ദ്ദിനാള്‍ മാർ ആലഞ്ചേരി നടത്തിയ ഭൂമി കുഭകോണത്തിന്റെ പിന്നാലെയാണ് സീറോ മലബാര്‍ സഭയെ പിടിച്ചുലയ്ക്കുന്ന മറ്റൊരു വന്‍ സാമ്പത്തിക തിരിമറി നടന്നിരിക്കുന്നത്തിന്റെ വാർത്തകളും പുറത്തുവന്നു .പത്തുവർഷം മുൻപ് നടന്ന ഭൂമി കച്ചവടത്തിൽ സുതാര്യത ഇല്ലാ എന്നും കോടികളുടെ ക്രമക്കേട് നടന്നു എന്നുമാണ് ആരോപണം .മാനന്തവാടി രൂപതയുടെ കൈവശം ഉണ്ടായിരുന്ന 760 ഏക്കർ തോട്ടം വിറ്റു തുലച്ചതിൽ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടന്നു എന്ന് ആരോപണം .സ്ഥലം വിട്ടതിൽ 300 ഏക്കറിനു രേഖയില്ലായിരുന്നു.ഈ കച്ചവടത്തിൽ ഇടനിലക്കാരനായ വൈദീകന്‍ കമ്മീഷനായി കൈപറ്റിയത് 3 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് അല്‍മായ സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിരിക്കയാണ് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു . വിശ്വാസികളുടെ പണവും, പള്ളി സമ്പത്തും വിറ്റു മുടിച്ചവര്‍ അത് തിരികെ വെച്ചില്ലെങ്കില്‍ പ്രക്ഷോഭം തെരുവില്‍ ഉണ്ടാകും എന്നും അല്‍മായ കൂട്ടായ്മകളും അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും മാന്തവാടി മെത്രാന്‍ ജോസ് പൊരുന്നേടത്തിനു മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ണ്ണാടകത്തില്‍ ബല്‍ത്താങ്ങാടിയിലുള്ള 760 ഏക്കര്‍ തോട്ടമാണ് വിറ്റത്. രേഖയിലുള്ളത്460 ഏക്കറാണെങ്കിലും മൊത്തത്തില്‍760 ഏക്കര്‍ ഭൂമി വരും. ഇത് കപ്പല്‍ ജോയി എന്ന വന്‍ ധനാഢ്യന്‍ ആണ് വാങ്ങിച്ചത് എന്നും റിപ്പോർട്ട് . ഇടനിലക്കാരനായ വൈദികന് 3 കോടി കമ്മീഷന്‍ കൊടുത്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ റെക്കോഡുകള്‍ എന്ന് പ്രവാസി ശബ്ദം റിപ്പോർട്ട് ചെയ്യുന്നു . വളരെ ലാഭത്തില്‍ ഭൂമി ലഭിച്ച കപ്പല്‍ ജോയി എന്നയാള്‍ മാനന്തവാടി സ്വദേശിയാണ്. ഇദ്ദേഹത്തിനു 4ഓളം കപ്പലുകള്‍ ഉണ്ട്. മാത്രമല്ല മാനന്തവാടിക്കടുത്ത് ഇയാള്‍ 7000 ചതുരശ്ര അടിയില്‍ കൊട്ടാര വീടും ഉണ്ടാക്കുന്നുണ്ട് . ബംഗളൂരു സിറ്റിയില്‍ കോടികള്‍ വിലയുള്ള രണ്ട് ഏക്കര്‍ ഭൂമി വില്‍പന നടത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ വിറ്റത് ശത കോടികളുടെ സ്വത്താണ് .വളരെ മുൻപ് വിട്ട സ്വത്ത് എന്നും അതിനാൽ അവ വിശ്വാസ സമൂഹം അറിയേണ്ട ആവശ്യം ഇല്ലാ എന്നും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതും സഭാ ചട്ട വിരുദ്ധമാണ് .ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം വിശ്വാസിക്കും ഉള്ളപ്പോൾ അതെല്ലാം നടത്തിപ്പുകാരുടെ സ്വാകാര്യത് എന്നതും ജടിലവികാരത്തിൽ നീന്നുയരുന്നതാണ് .കുമ്പസാരരഹസ്യവും മറ്റും വെളിപ്പെടുത്തി എന്ന ആരോപണം ഉയരുന്നത് തന്ന സഭയുടെ അസ്ഥിവാരം ഇളകുന്നതിനു തുല്യമാണ് .confession

കേരളത്തിലെ കത്തോലിക്ക സഭ ഒരു വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഭൂമി വില്‍പനയുടെ പേരില്‍ സീറോ മലബാര്‍ സഭയില്‍ കര്‍ദ്ദിനാളിന്റെ നേതൃത്ത്വത്തില്‍ ഒരു വിഭാഗവും വൈദീകരുടെ നേതൃത്ത്വത്തില്‍ മറ്റൊരു വിഭാഗവും ഭൂമി കച്ചവടത്തിൽ പോരാട്ടം തുടങ്ങിയിട്ട് നാളേറെയായി.വൈദിക സമിതിയുടെ അന്വോഷണ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തെറ്റ് പാട്ടി എന്നുള്ള കർദിനാൾ മാർ ആലഞ്ചേരിയുടെ കുറ്റസമ്മതവും പുറത്തുവന്നു സഭ ഇരു വിഭാഗമായി തിരിഞ്ഞു സംഘര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു. വിശ്വാസസമൂഹത്തെ വഞ്ചിച്ച് യേശു ക്രിസ്തുവിന്റെ പേരില്‍ കാട്ടികൂട്ടുന്ന വന്‍ തട്ടിപ്പ് നാം കാണാതെ പോകരുത്. പ്രതികരിച്ചേ മതിയാകൂ. മാനന്തവാടി രൂപതയിലെ ഭൂമി തട്ടിപ്പും കോടികള്‍ വിഴുങ്ങിയതും അന്വേഷിക്കണം എന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നത് .

സഭയുടെ ഭൂമി വിശ്വാസസമൂഹത്തിന്റെ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആ ഭൂമി വില്പന നടത്തിയെന്നും പണം എന്തു ചെയ്തുവെന്നും അറിയാനുള്ള അവകാശം ഓരോ സഭാംഗത്തിനും ഉണ്ട്.ഭൂമി കച്ചവടത്തിലും വാങ്ങലിലും സുതാര്യത ഉണ്ടായിരിക്കണം . ഇതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലായെന്നാണ് രൂപത കേന്ദ്രത്തിന്റെ നിലപാട് . ചോദ്യം ചെയ്യുന്നവരുടെ കുമ്പസാര രഹസ്യം വരെ പരസ്യപ്പെടുത്തി കടുത്ത മത ദ്രോഹ പ്രവര്‍ത്തികളാണ് മാനന്തവാടി രൂപതയിലെ അധികാരികൾ ചെയ്യുന്നത് എന്ന വിവരം ഭയാനകമാണ് .

Top