ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവുമായി പ്രിയങ്ക!…കോൺഗ്രസ് നേതൃനിരയിൽ എത്തും

ന്യൂഡൽഹി: തകർന്ന കോൺഗ്രസിനെ രക്ഷിക്കാൻ ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവുമായി പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃനിരയിൽ എത്തും .പ്രവർത്തകർക്ക ആവേശമായ വാർത്ത ഉടനുണ്ടാകും .സോണിയ ഗാന്ധി അമരത്തുനിന്നു മാറുമ്പോൾ കോൺഗ്രസ് നേതൃനിരയിൽ സജീവസാന്നിധ്യമായി പ്രിയങ്ക ഗാന്ധി എത്തുമെന്നു തന്നയാണ് സൂചന .എന്നാൽ പ്രിയങ്ക കൂടി രംഗത്തിറങ്ങണമോ എന്ന കാര്യത്തിൽ ഏറ്റവും നിർണായകം സോണിയയുടെ തീരുമാനം തന്നെയായിരിക്കും. രണ്ടുപേരും രംഗത്തിറങ്ങുന്നതിനോട് ഇതുവരെ സോണിയ അനുകൂലമായിരുന്നില്ല. സോണിയ സ്ഥാനമൊഴിയാൻ തീരുമാനിക്കും മുൻപു തന്നെ പ്രിയങ്കയെ വിളിക്കുകയെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു.

ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവും ജനക്കൂട്ടവുമായി സംവദിക്കുന്നതിലെ മികവും അവരെ വേറിട്ടു നിർത്തുന്നതായിരുന്നു കാരണം. സജീവരാഷ്ട്രീയത്തിൽ നിന്നു പിന്മാറുന്നുവെന്നു സോണിയ തന്നെ സൂചിപ്പിച്ചതോടെ ഈ ആവശ്യം ശക്തമായി. അടുത്ത തിരഞ്ഞെടുപ്പിൽ സോണിയയുടെ റായ് ബറേലി മണ്ഡലത്തിൽ നിന്നു പ്രിയങ്ക മത്സരിക്കുകയെന്നതാണ് ഉൾപ്പാർട്ടി ചർച്ചകളിലൊന്ന്. ഇതേസമയം, ഉടൻ പ്രിയങ്കയെക്കൂടി രംഗത്തിറക്കി രണ്ട് അധികാരകേന്ദ്രങ്ങൾ സൃഷ്ടിക്കരുതെന്ന അഭിപ്രായപ്പെടുന്ന നേതാക്കളുമുണ്ട്.ഇതിനിടെ, സോണിയ ഗാന്ധി സജീവരാഷ്ട്രീയം വിടുമെന്ന സൂചനകൾക്കു വിശദീകരണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തി. പാർട്ടി അധ്യക്ഷപദത്തിൽനിന്നു മാറുന്നുവെന്നേ ഉള്ളൂ; സോണിയ എന്നും പാർട്ടിക്കു വഴികാട്ടിയായി ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Latest
Widgets Magazine