അസാധാരണ നീക്കം !കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി 1.45ന് ​സു​പ്രീം കോ​ട​തി​യി​ൽ

ന്യൂഡൽഹി: ബിജെപിക്ക് ഭുരിപക്ഷം ഇല്ലാഞ്ഞിട്ടും സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിയെ  ഷണിച്ച  കർണാടക ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസും ജെഡിഎസും നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പുലർച്ചയോടെ തന്നെ പരിഗണിക്കും. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ചതിനെതിരായ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ അസാധാരണനീക്കത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കര്‍ണാടക ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിയാണ് കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതി റജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സിക്രി, ബോബ്ഡേ, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. രാത്രിതന്നെ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കോണ്‍ഗ്രസിനുവേണ്ടി മനു അഭിഷേക് സിങ്‌വി ഹാജരാകും.

കര്‍ണാടക സര്‍ക്കാരുണ്ടാക്കാന്‍ ബി.എസ്.യെഡിയൂരപ്പയെ ഗവര്‍ണർ ക്ഷണിച്ചിരുന്നു.‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കോൺഗ്രസും ‍െജ‍ഡിഎസും ഹർജി നൽകിയത്. വിധി അനുകൂലമാണെങ്കിൽ ഇന്ന് രാവിലെ ഒന്‍പതിന് മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. രാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണറുടെ നീക്കം. ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍‌ജി ഫയലില്‍ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റജിസ്ട്രാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഭിപ്രായം തേടി. ഹര്‍ജി ഇപ്പോള്‍തന്നെ പരിഗണിക്കണോയെന്ന് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. സാധ്യമായ എല്ലാം നിയമവഴികളും തേടുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കേണ്ടെന്നും അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയാക്കാനാകുമെന്ന് ഉറപ്പുണ്ടെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരും ഒരു സ്വതന്ത്രനുമുൾപ്പെടെ 105 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ എട്ടു പേരുടെ പിന്തുണകൂടി ആവശ്യമാണ്. അതേസമയം, 117 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന കത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവർണർക്കു സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് ഭൂരിപക്ഷം തികയാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചത്. സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ നൽകി.

224 അംഗ നിയമസഭയിൽ 104 സീറ്റാണ് ഏറ്റവും വലിയ കക്ഷിയായ ബിജെപിക്കുള്ളത്. 222 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇപ്പോൾ ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. 78 സീറ്റ് ലഭിച്ച കോണ്‍ഗ്രസും 37 സീറ്റ് ലഭിച്ച ജനതാദൾ-എസും ചേർന്ന് 115 പേരുണ്ട്. ജെഡിഎസിൻറെ സഖ്യകക്ഷി ബിഎസ്പിക്ക് ഒരു എംഎൽഎ ഉണ്ട്. ഒരു സ്വതന്ത്രനും കെപിജെപി എന്ന പ്രാദേശിക പാർട്ടിയുടെ ഒരംഗവും ജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു.

Latest
Widgets Magazine