അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്!!! ബിജെപി തകര്‍ന്നടിയുന്നു

അഞ്ച് സംസ്ഥാനങ്ങളില്‍ നാലിനും കോണ്‍ഗ്രസ് മുന്നിലെത്തുന്ന തംരഗമാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. രാജസ്ഥാനിലും തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വ്യക്തമായ നീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. ആദ്യ ഘടത്തില്‍ പുറകില്‍ നിന്ന മധ്യപ്രദേശിലും കോണ്‍ഗ്രസ് പിന്നീട് മുന്നിലെത്തുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം എല്ലാം സംസഥാനങ്ങലിലേക്കും നിരീക്ഷകരെ അയക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. കേരളത്തില്‍ നിന്നടക്കം നേതാക്കന്മാരെ ഫലം വരുന്ന സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെലങ്കാനയിലെ പകുതി സീറ്റുകളിലെ സൂചന വരുമ്പോള്‍ കോണ്‍ഗ്രസ് ലീഡിലെത്തിയത്. ടിആര്‍എസിന്റെ 29 സീറ്റ് ലീഡിനെ മറികടന്ന് 30 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്.

മധ്യപ്രദേശും കോണ്‍ഗ്രസിനൊപ്പം നീങ്ങുന്നു എന്നുവേണം മനസിലാക്കാന്‍. ആദ്യ ഘട്ടത്തില്‍ പിന്നിട്ട് നിന്നതിന് ശേഷാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്. 55 സീറ്റിലാണ് ഇവിടെ കോണ്‍ഗ്രസ് മുന്നിലെത്തിയത് 50 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്.

ഛത്തീസ്ഗഡും രാജസ്ഥാനും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടിയിരിക്കുകയാണെന്ന് ആദ്യഫല സൂചന നല്‍കുന്നത്. ഭരണം നേടാന്‍ വേണ്ട 60 സീറ്റുകളില്‍ 30 സീറ്റിലേക്ക് തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാന്‍ 71 സീറ്റിലും വ്യക്തമായ ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ് സുരക്ഷിതമായ അവസ്ഥയിലെത്തി.

Top