ഇ​ന്ദി​ര​യു​ടെ വി​ശ്വ​സ്ത​ൻ കോൺഗ്രസ് ലീഡർ ആർ .കെ ധവാൻ അ​ന്ത​രി​ച്ചു

ന്യൂഡൽഹി: ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആർ.കെ.ധവാൻ(81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ ബിഎസ് കാപുർ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുൻ രാജ്യസഭാ എംപിയായ ധവാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെട്ടത്.

1962-ൽ ഇന്ദിരാ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റായാണ് ധവാൻ ആരംഭിച്ചത്. 1984ൽ ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നതുവരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 1975-77 കാലത്ത് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും ധവാൻ പ്രധാനമന്ത്രിക്കൊപ്പം തുടർന്നു. ധവാന്‍റെ മരണത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയും അനുശോചിച്ചു.

Latest