ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വീണ്ടും കച്ചവടം ഉറപ്പിച്ചു !..പാർട്ടി വീതം വെപ്പിൽ ചാണ്ടിക്ക് മുന്നിൽ അടിയറവെച്ച് പ്രതിപക്ഷസ്ഥാനം ഉറപ്പിക്കാൻ രമേശ്

തിരുവനന്തപുരം: കോൺഗ്രസിൽ വീതം വെപ്പ് സമവായത്തിന് എ,ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സ്ഥാനങ്ങളുടെ വീതംവയ്പും സമവായത്തിലൂടെ നടത്താനും ധാരണയായിട്ടുണ്ട്.പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും തര്‍ക്കം ഉടലെടുത്തതിനാൽ ഭൂരിപക്ഷ ‘ഐ ‘ഗ്രൂപ്പിനെ തഴഞ്ഞുകൊണ്ട് സ്ഥാനമാനങ്ങൾ എല്ലാം ഉമ്മൻ ചാണ്ടിക്ക് മുന്നിൽ അടിയറ വെച്ച് പ്രതിപക്ഷ സ്ഥാനത്തിന് ഭീഷണി ഉണ്ടാകാതിരിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ധാരണ ആയെന്നാണ് ആരോപണം .നേരത്തെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് കെ.മുരളീധരന്‍ പറഞ്ഞിരുന്നു. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷനേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യംചെയ്ത് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് സംസാരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ തന്റെ അഭിപ്രായം പറഞ്ഞത്

കഴിഞ്ഞ ദിവസം രാത്രി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിഞ്ഞത്. പക്ഷം തിരിഞ്ഞുള്ള സംഘടനാ തെരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ സ്ഥാനങ്ങള്‍ പങ്കുവെയ്ക്കാനാണ് തീരുമാനം. എ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഈ വീതംവെയ്പ്പ് പൂര്‍ത്തിയാക്കും. എന്നാല്‍ ഗ്രൂപ്പിന് പുറത്തുള്ള നേതാക്കളുടെ സ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നുള്ള കെ.പി.സി.സി അംഗങ്ങളെ ഈ മാസം ഇരുപതിനകം തീരുമാനിക്കും. വേങ്ങര ഉപതരെഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാന്‍ ഇരു ഗ്രൂപ്പുകളുടെയും പ്രതിനിധികളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുമെന്നാണ് സൂചന. എന്നാല്‍ വി.എം സുധീരനും കെ. മുരളീധരനും ഒപ്പം നില്‍ക്കുന്നവര്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.

ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയിലും നാളെ നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിലും പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നത് ചര്‍ച്ചയാകും. രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എം അസീസാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ അസീസിന് പിന്തുണയുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയം അടക്കമുള്ള വിഷയങ്ങളില്‍ സമരപരിപാടികള്‍ക്ക് ഇന്നും നാളെയും നടക്കുന്ന യോഗങ്ങളില്‍ രൂപം നല്‍കുകയും ചെയ്യും വരും.

Latest
Widgets Magazine