ആപ്പില്‍ നിന്നും പണി വാങ്ങി കോണ്‍ഗ്രസും; കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പ് ചോര്‍ന്നു!! പ്ലേസ്റ്റോറില്‍ നിന്നും നീക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം ആപ്പില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന റിപ്പോര്‍ട്ട് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതിനെ കണക്കറ്റ് വിമര്‍ശിച്ച് രാഗുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന ഒരു ചോര്‍ത്തല്‍ വിവരം പുറത്തായിരിക്കുകയാണ്.

കോണ്‍ഗ്രസിനും ആപ്പില്‍ നിന്ന് പണി കിട്ടിയെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി ചോര്‍ത്തുന്നതായാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എലിയറ്റ് ആന്‍ഡേഴ്സനാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്ന് പാര്‍ട്ടി തങ്ങളുടെ ആപ്പ് നീക്കം ചെയ്തു. ആപ്പുകള്‍ വഴി ഉപയോക്താക്കളുടെ വിവരം ചോരുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കവെയാണ് കോണ്‍ഗ്രസിനും പണികിട്ടിയത്.

Top