മധ്യപ്രദേശില്‍ രാഹുല്‍ തരംഗം.മോദി തരംഗമില്ല!!കണക്കുകള്‍ പ്രവചിക്കുന്നത് ബിജെപിയുടെ സമ്പൂർണ്ണ പതനം.16 സീറ്റുകള്‍ നിര്‍ണായകം.

ഭോപ്പാല്‍: 2019 ൽ ഇന്ത്യ ഭരിക്കാൻ ഇന്ദിരയുടെ പേരക്കുട്ടി രാഹുൽ എത്തും .രാജ്യമെമ്പാടും രാഹുൽ തരംഗം ആഞ്ഞുവീശുന്നതായിട്ടാണ് സൂചനകൾ . രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മധ്യപ്രദേശില്‍ ഒരു വിജയ ഫോര്‍മുലയായി ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമായും ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹം ഒരേപോലെ സ്വീകാര്യനാണ്. മറ്റൊന്ന് മോദി തരംഗം ഇത്തവണ ഇല്ല എന്നതാണ്. രാഹുലിന് മുമ്പുള്ളതിനേക്കാള്‍ പ്രാധാന്യം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ റാലികള്‍ക്ക് ഇത്തവണ മോദിയേക്കാള്‍ കാഴ്ച്ചക്കാരുണ്ട്. കര്‍ഷക വായ്പകളുടെ കാര്യത്തില്‍ വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. നിര്‍ണായകമായ 16 മണ്ഡലങ്ങളും ജനങ്ങളെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.

മധ്യപ്രദേശില്‍ 16 സീറ്റുകള്‍ ഇത്തവണ അധികാരത്തിലെത്തുന്ന പാര്‍ട്ടിയെ തിരഞ്ഞെടുക്കും. കണക്കുകള്‍ പ്രവചിക്കുന്നത് ബിജെപിയുടെ പതനമാണ്. രാഹുല്‍ ഗാന്ധിയിലൂടെ വലിയൊരു തരംഗം സംസ്ഥാനത്ത് ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. ഒരുപക്ഷേ മോദി തരംഗത്തിലൂടെ ബിജെപിക്ക് ലഭിച്ച സീറ്റുകളേക്കാള്‍ ശക്തമായ നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കുമെന്നാണ് സൂചന. ബിജെപിയുടെ കരുത്തുറ്റ മേഖലകളിലെല്ലാം ഭരണവിരുദ്ധ വികാരം രൂക്ഷമാണ്. പ്രധാനമായും പാര്‍ട്ടിയുടെ പ്രഖ്യാപനങ്ങളാണ് ഇത് ശക്തമാക്കാന്‍ കാരണം. മുന്നോക്ക വിഭാഗത്തെയും കര്‍ഷകരെയും പിന്നോക്ക വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു കാര്യം പോലും ബിജെപി ഉന്നയിച്ചില്ലെന്നാണ് ആരോപണം. പ്രകടനപത്രിക വെറും നിരാശ നല്‍കിയെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയ പ്രകടനപത്രിയിലൂടെ കരുത്തുറ്റ ശക്തിയായി വളര്‍ന്നിരിക്കുകയാണ്. മറ്റൊന്ന് മോദി തരംഗം സംസ്ഥാനത്ത് ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്.modi-and-rahul-gandhi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ 16 സീറ്റുകളാണ് ഇപ്പോള്‍ നിര്‍ണായകമാകാന്‍ പോവുന്നത്. ഇവര്‍ ആര്‍ക്കെല്ലാം വോട്ട് ചെയ്തിട്ടുണ്ടോ അന്നൊക്കെ ആ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയിട്ടുണ്ട്. 37 വര്‍ഷമായി ഇതേ ട്രെന്‍ഡ് തുടരുന്ന സംസ്ഥാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചാതര്‍പൂര്‍ ജില്ലയില്‍ ബീജാവര്‍, ഗ്വാളിയോര്‍ ഈസ്റ്റ്, ആഗര്‍ മാല്‍വ ജില്ലയിലെ സുസ്‌നേര്‍ എന്നീ മണ്ഡലങ്ങള്‍ 24 വര്‍ഷമായി അധികാരത്തിലെത്തുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ്. കഴിഞ്ഞ ആറ് തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇവര്‍ പിന്തുണച്ചവരാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്.

ശക്തമായ മണ്ഡലങ്ങള്‍ കരുത്തുറ്റ മണ്ഡലങ്ങളായ ബദ്‌നഗര്‍, ബര്‍വാര, ബെതുല്‍, ഗോരാഡോഗ്രി, ഹൊഷാനാബാദ്,ജവാദ്, എന്നിവ 29 വര്‍ഷമായി സംസ്ഥാനത്തിന്റെ ഭരണാധികാരികളെ തീരുമാനിക്കുന്നുണ്ട്. മാനവര്‍, നാര്‍യോളി, സോസര്‍ എന്നിവ 34 വര്‍ഷങ്ങളായും ഖാര്‍ഗോണ്‍, നേപാനഗര്‍, നിവാസ് എന്നീ മണ്ഡലങ്ങള്‍ 37 വര്‍ഷമായി ഭരണപക്ഷ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുമാണ്. സംസ്ഥാന മുഴുവന്‍ മാറി ചിന്തിക്കുമ്പോള്‍ ഇവരിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ മണ്ഡലങ്ങളില്‍ എല്ലാം കോണ്‍ഗ്രസിന് വലിയ വേരോട്ടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഭോപ്പാല്‍ സംസ്ഥാനത്തെ ഭരണത്തെ നിയന്ത്രിക്കുന്ന മേഖലയാണ്. അവിടെ മുസ്ലീം പോരാട്ടമാണ് നടക്കുന്നത്. ആരിഫ് അക്വീല്‍ ആണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അഞ്ച് തവണ എംഎല്‍എ ആയ നേതാവാണ് അദ്ദേഹം. ഇവിടെ റസൂല്‍ അഹമ്മദ് സിദ്ദിഖിന്റെ മകള്‍ ഫാത്തിമ സിദ്ദിഖ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു അഹമ്മദ് സിദ്ദിഖ്. അദ്ദേഹത്തിന്റെ ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മകള്‍ ബിജെപിയില്‍ ചേര്‍ന്നത്.rahul

ഭോപ്പാലില്‍ വലിയൊരു ചരിത്രം തിരുത്താനുണ്ട് ഫാത്തിമയ്ക്ക്. 1993ല്‍ റസൂല്‍ അഹമ്മദിനെ തോല്‍പ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് ആരിഫാണ്. ഈ മണ്ഡലത്തില്‍ ബിജെപിയെ വളര്‍ത്തിയതും ആരിഫിന്റെ നീക്കങ്ങളായിരുന്നു. ഈ മണ്ഡലത്തില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റസൂല്‍ വോട്ട് ചോര്‍ത്തിയതാണ് റസൂലിന് തിരിച്ചടിയായത്. ഇത് അദ്ദേഹത്തിന് വ്യക്തിപരമായ തിരിച്ചടിയായിരുന്നു. നാല് വര്‍ഷത്തിന് ശേഷം 1997ല്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതിന് കണക്ക് ചോദിക്കുക കൂടിയാണ് ഫാത്തിമയുടെ ലക്ഷ്യം.

ബേതുല്‍ 1956 മുതല്‍ വിജയിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ്. 1980ല്‍ മാത്രമാണ് അത് മാറിയത്. 1957, 1962 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ഇവിടെ നിന്ന് വിജയിക്കുകയും തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. 1967ല്‍ ഭാരതീയ ജനസംഘ് ഇവിടെ ആദ്യമായി ജയം നേടി. ഇവര്‍ കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. 1972ല്‍ ഇത് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചെങ്കിലും 1977ല്‍ വന്‍ തിരിച്ചടി നേരിട്ടു. പിന്നീട് 1985ല്‍ കോണ്‍ഗ്രസ് ഈ സീറ്റ് പിടിച്ചെടുക്കുകയും ഭരണവിരുദ്ധ വികാരത്തെ മറികടന്ന് അധികാരത്തിലെത്തുകയും ചെയ്തു.

2003 മുതല്‍ ബിജെപിയുടെ കുത്തകയാണ് ബേതുല്‍. ഇവിടെ വിജയിച്ചപ്പോഴൊക്കെ ബിജെപി സര്‍ക്കാരുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ ചൗഹാന്‍ കടുത്ത പ്രചാരണമാണ് ഇവിടെ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ കരുത്തരായിരിക്കുകയാണ്. എല്ലാ തവണയും ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ മാറ്റാറുണ്ട്. ഭരണവിരുദ്ധ തരംഗം ഇല്ലാതാക്കുന്നത് ഈ തന്ത്രം വഴിയായിരുന്നു. സംസ്ഥാനത്തിന്റെ പൊതുവികാരം ഈ മണ്ഡലത്തിനൊപ്പമാണ്. മറ്റൊന്ന് ഇവിടെ കോണ്‍ഗ്രസിന് നിലയ് ദാസ് എന്ന കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ് ഉള്ളത്. സിറ്റിംഗ് എംഎല്‍എ ഹേമന്ത് ഖണ്ഡേവാളാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ഇത്തവണ സ്ഥാനാര്‍ത്ഥിയെ മാറ്റിയിട്ടില്ല ബിജെപി.

 

Top