കണ്‍ജുറിംഗ് 2 പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നു; സിനിമ കണ്ട് മരിച്ചയാളുടെ മൃതദേഹവും ഒപ്പം പോയ സുഹൃത്തിനെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്

conjuring-2-script-release-date-james-wan

ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളില്‍ പലതും പ്രേക്ഷകരെ ഭയപ്പെടുത്തി കടന്നു പോകുന്നവയാണ്. കണ്‍ജുറിംഗ് 1 കണ്ട പ്രേക്ഷകര്‍ക്ക് ആകാംഷയായിരുന്നു കണ്‍ജുറിംഗ് 2 എന്ന ചിത്രം കാണാന്‍. ചിലര്‍ക്ക് ഹൊറര്‍ ചിത്രം കാണുന്നത് തന്നെ ഒരു ത്രില്‍ ആണ്. മറ്റു ചിലര്‍ ഞാന്‍ ഇതൊന്നും കണ്ട് പേടിക്കില്ല എന്ന വാശിയില്‍ പോയി സിനിമ കാണുന്നവരാണ്.

ഇതുവരെ ഹൊറര്‍ സിനിമ കണ്ട് മരിച്ചയാളുടെ വാര്‍ത്ത കേട്ടിട്ടുണ്ടോ. എന്നാല്‍, തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ അങ്ങനെയൊരു സംഭവം നടന്നത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. കണ്‍ജുറിംഗ് 2 കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീ ബാലസുബ്രഹ്മണ്യര്‍ തീയറ്ററില്‍ ആന്ധ്രാപ്രദേശ് കഡപ്പയിലെ ഗാന്ധിനഗര്‍ സ്വദേശി ജി. രാം മോഹന്‍ എന്നയാള്‍ മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇദ്ദേഹത്തിന്റെ മൃതദേഹം ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു. എന്നാല്‍ മൃതദേഹവും ആശുപത്രിയിലേക്ക് ഒപ്പം പോയ ഇയാളുടെ സുഹൃത്തിനെയും ഇപ്പോള്‍ കാണാനില്ലെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരിച്ചയാള്‍ സുഹൃത്തിനൊപ്പം കച്ചവട ആവശ്യത്തിനാണ് തിരുവണ്ണാമലൈയില്‍ എത്തിയത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനിടെ മൃതദേഹം കാണാതായെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും വര്‍ധിക്കുകയാണ്.

ജെയിംസ് വാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വെറ ഫാര്‍മിക, പാട്രിക് വില്‍സണ്‍, സൈമണ്‍ മെക്ബര്‍ണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ജോസഫ് ബിഷാരയാണ് സംഗീതസംവിധാനം. 2013ലാണ് ദ കാണ്‍ജുറിംഗ് പുറത്തിറങ്ങിയത്. 133 കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, 2125 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. മികച്ച വിജയം നേടിയ ലോകഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു.

Top