ദിലീപിനെതിരേ നടന്നത് വന്‍ ഗൂഢാലോചന!… തെളിവുകള്‍ പുറത്ത്..!

തൃശൂര്‍:ദിലീപിനെതിരേ നടക്കുന്നത് വന്‍ ഗൂഢാലോചന!..ദിലീപിനെയും ദിലീപിന്റെ ബിസിനസിനെയും തകർക്കുക എന്ന ലക്ഷ്യത്തോടുള്ള വാൻ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത് എന്നതിന് തെളിവുകള്‍ പുറത്ത് .കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ചുമത്തി അറസ്റ്റിലായി ആലുവ ജയിലിലാണ് നടന്‍ ദിലീപ്. നടനെ അനുകൂലിക്കുന്നവര്‍ പറയുന്നു ദിലീപ് നിരപരാധിയാണെന്ന് .

നടനെതിരേ ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തുവെന്ന ആരോപണവും ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.നടന്റെ ഭാവി ജീവിതം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് ആക്ഷേപം. സിനിമാ മേഖലയിലുള്ളളവര്‍ തന്നെ ഈ നിലപാടുമായി രംഗത്തെത്തിയിരുന്നു. നടന്‍ സ്ഥാപനങ്ങളും ഭൂമിയും എല്ലാം വ്യാജവും അനധികൃതവുമാണെന്ന് വരുത്തി തീര്‍ക്കുന്നത് ആരാണ്. ഇതിന് പിന്നില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്നാണ് തെളിയുന്ന കാര്യം.ദിലീപിന്റെ കൈവശമുള്ള സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചാലക്കുടിയിലേയും കുമരകത്തെയും പറവൂരിലെയും ഭൂമി സംബന്ധിച്ച്‌ ഈ ആരോപണം ഉയര്‍ന്നു.എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തി. കുമരകത്തും പറവൂരും ചാലക്കുടിയിലും ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്ന് വീണ്ടും നടത്തിയ സര്‍വേയില്‍ വ്യക്തമാക്കി.

എന്നാല്‍ അതിനിടെ പൊടുന്നനെയാണ് ദിലീപിന്റെ ഉടമസ്ഥതിയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയം മുന്‍സിപ്പാലി അധികൃതര്‍ അടച്ചുപൂട്ടിയത്. നിസാരമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു .ദിലീപിനെതിരേ നിലനില്‍ക്കുന്ന വികാരം മുതലെടുക്കുക എന്ന ഒരു ലക്ഷ്യം ഈ അടച്ചുപൂട്ടലിന് പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഡി സിനിമാസ് അടച്ചുപൂട്ടിയതില്‍ അധികൃതര്‍ വിവേചനം കാണിച്ചുവെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.അധികൃതരുടെ ഇരട്ട നിലപാടിന്റെ തെളിവുകള്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. ഡിസിനിമാസ് അടച്ചുപൂട്ടാന്‍ പറഞ്ഞ കാരണം ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്നതാണ്. അതാകട്ടെ, തിടുക്കത്തില്‍ അടച്ചുപൂട്ടേണ്ട കാരണവുമല്ല.DILEEP ACTRESS BLUR

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് അടച്ചുപൂട്ടല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ചാലക്കുടിയില്‍ തന്നെ മറ്റൊരു തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.ഒടുവില്‍ ഈ രണ്ട് കാര്യങ്ങളും ഉയര്‍ത്തി ചാലക്കുടി നഗരസഭക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയര്‍ന്നപ്പോള്‍ നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുള്ള തീയേറ്ററിനും ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ മൂന്ന് ദിവസത്തെ സമയം ഈ തീയേറ്ററിന് അനുവദിച്ചിട്ടുണ്ട്. ഈ പരിഗണന ദിലീപിന്റെ ഡി സിനിമാസിന് ലഭിച്ചില്ലെന്ന് ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു. ഡിസിനിമാസ് നിയമവിധേയമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.പകപോക്കല്‍ നടപടിയാണ് ചാലക്കുടി നഗരസഭ സ്വീകരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ കുറ്റപ്പെടുത്തല്‍. ചാലക്കുടിയില്‍ തന്നെ മറ്റൊരു പ്രമുഖ തീയേറ്റര്‍ 20 വര്‍ഷമായി പ്രധാന അനുമതികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും അതടച്ചുപൂട്ടാന്‍ ഇത്ര തിടുക്കം നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.dileep online -

ഡിസിനിമാസിനെതിരായ നീക്കം പകപോക്കലിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ഈ തീയറ്ററിനു നോട്ടീസ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതും മൂന്ന് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ ആനുകൂല്യം ഡിസിനിമാസിന് ലഭിച്ചില്ല. ഇത് ഗുഢാലോനയുടെ ഭാഗമാണെന്നും ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു.സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ഡി സിനിമാസ് നിര്‍മാണത്തിന് വേണ്ടി കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച്‌ എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.എന്നാല്‍ നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്ബോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഈ വിവാദം വീണ്ടും പുതിയ പശ്ചാത്തലത്തില്‍ ഉയരുകയും ഭൂമി വീണ്ടും അളക്കുകയും ചെയ്തിരുന്നു.

ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ കലാഭവന്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ദിലീപിന്റെ പേരിലാണ് ഡിസിനിമാസ് അറിയപ്പെടുന്നത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ ? ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; നടി ആക്രമിക്കപ്പെട്ട സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്ന് സൂചന ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചത് മഞ്ജു വാര്യർ !..ഇടപെട്ടത് മീനാക്ഷി പറഞ്ഞിട്ടോ? പ്രധാനമന്ത്രിയുമായുള്ള ബന്ധംവെച്ച് സുരേഷ് ഗോപി ഇടപെട്ടോ? നടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സലീം ഇന്ത്യ ഒരു നാള്‍ കുമ്പസാരം നടത്തും. ദിലീപിന് ജാമ്യം കിട്ടാനുള്ള വഴികള്‍ തുറന്ന് കാട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍ എതിർപ്പ് മറികടന്ന് ആമിയിൽ അഭിനയിക്കുന്നു.. മഞ്ജുവാര്യരെ എതിർക്കാൻ സംഘ പരിവാറുകാർ സ്ത്രീപീഡനത്തിൽ പ്രതിയായ ദിലീപിനെ രക്ഷിക്കാൻ മുമ്പിലുള്ളത് ബിജെപി നേതാക്കളെന്ന് റിപ്പോർട്ട് . ‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്‌
Latest