ദിലീപിനെ കുടുക്കാന്‍ പോകുന്നത് മഞ്ജുവിന്റെ ആ വാക്കുകള്‍ !ദിലീപിനായി സഹതാപരംഗം ഉണ്ടക്കാന്‍ ലോബികൾ

കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജൂ വാര്യരാണ്. സംഭവത്തില്‍ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞതാണ് പൊലീസ് നിര്‍ണ്ണായക തെളിവായി കാണുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങളുടെ സംഘടനയായ അമ്മ നടത്തിയ പ്രതിഷേധ യോഗത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. അപ്പോള്‍ ദിലീപിനെതിരെയുള്ള കേസില്‍ നിര്‍ണായക സാക്ഷിയാവുക മഞ്ജു തന്നെയാകും.
കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പതിനൊന്നാം പ്രതിസ്ഥാനത്തുള്ള ദിലീപ് രണ്ടാം പ്രതിയാക്കിയാകും. അതുമാത്രമല്ല പുതിയ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ മാഡം ഉണ്ടാകില്ല എന്നാണ് സൂചന. മാഡത്തെക്കുറിച്ച അന്വേഷിക്കേണ്ടതില്ലെന്ന നിലപാടും പൊലീസ് എടുത്തുകഴിഞ്ഞു. കേസ് വഴിതെറ്റിക്കാന്‍ പള്‍സര്‍ സുനി പ്രയോഗിച്ച തന്ത്രം മാത്രമാണ് മാഡം എന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ സഹതാപരംഗം ഉണ്ടക്കാന്‍ ഒരു ലോബി ശ്രമം നടത്തുന്നതായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.എല്ലാ പ്രശ്‌നങ്ങളും മഞ്ജു വാര്യര്‍ മൂലമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഈ ലോബി ശ്രമിക്കുന്നത്. എഡിജിപി ബി സന്ധ്യയും മഞ്ജുവും തമ്മില്‍ അടുത്തബന്ധമെന്ന ആരോപണം ഇതിന്റെ ഭാഗമാണ്. ദിലീപ് വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ അരയും തലയും മുറുക്കി ഈ ലോബി സജീവമായി രംഗത്തുണ്ട്. ദിലീപിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് ഇവര്‍ ശ്രമമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി താന്‍ വലിച്ചു കീറും. എല്ലാം തുറന്നു പറഞ്ഞാല്‍ പലരും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടും. അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും കരുതേണ്ടെന്നും ബൈജു വ്യക്തമാക്കി.

ദിലീപിന്റെ അറസ്റ്റ് നടന്നിട്ട് ഇന്ന് ഒരു വര്‍ഷം; ഒരുപാട് മനോഹരമായ കാഴ്ചകളും ഞെട്ടിക്കുന്ന കാഴ്ചകളും കാണാന്‍ കഴിഞ്ഞെന്ന് ദിലീപ് ഫാന്‍സ്; ഓരോന്നായി ഓര്‍ത്തെടുത്ത് ദിലീപ് ഓണ്‍ലൈന്‍ ഇപ്പോഴും ഞാൻ ദിലീപിനൊപ്പം തന്നെയാണ്;വെളിപ്പെടുത്തലുമായി സംഗീത ലക്ഷ്മണ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചു ദിലീപിന് വേണ്ടി സംവിധായകന്‍ ശബ്ദമുയര്‍ത്തി; പ്രതിഫലമായി ഡേറ്റ് കിട്ടി മാധ്യമങ്ങള്‍ മന്ദബുദ്ധികള്‍; വിവരദോഷികളായ ഫെമിനിച്ചികള്‍; അധിക്ഷേപവുമായി ദിലീപ് ഓണ്‍ലൈന്‍  
Latest
Widgets Magazine