കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന കാരികേച്ചറുമായി നാരദാ ന്യൂസ് റസിഡന്റ് എഡിറ്റര്‍ ലാസർ ഷൈൻ

കൊച്ചി:ചെറിയ കുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തുന്ന കാരിക്കേച്ചറുമായി നാരദാ ന്യൂസ് പോര്‍ട്ടലിന്റെ റസിഡന്റ് എഡിറ്റര്‍ ലാസർ ഷൈൻ. ലാസർ ഷൈന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലാണ്‌ വിവാദമായ ശിശുപീഡന കാരിക്കേച്ചർ ഉള്ളത്‌. കോൺഗ്രസ്‌ എം.എൽ.എ വി.ടി . ബൽറാം എ.കെ.ഗോപാലനെതിരെ പരാമർശം നടത്തി വിവാദത്തിൽപ്പെട്ടിരുന്നു .എ.കെ ഗോപാലൻ ബാലപീഡകൻ ‘ആണെന്ന് ആരോപിച്ചു കൊണ്ട്‌ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ടിരുന്നു .അതിനു പിന്നാലെയാണ്‌ ബൽറാം ഒരു ചെറിയ പെൺകുട്ടിയെ മടിയിൽ ഇരുത്തി നമുക്ക്‌ പ്രേമിച്ചാലോ എന്ന് ചോദിക്കുന്ന വിധത്തിലുള്ള കാരിക്കേച്ചർ ലാസർ ഷൈൻ ഫെയ്സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌.laser shine -balram

ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഇതിനോടകം തന്നെ നിരവധി ആളുകൾ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.ഇത്‌ കുട്ടികൾക്കെതിരായ ഗുരുതരമായ അതിക്രമമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എ.കെ ഗോപാലനും മകളും തമ്മിലുള്ള ചിത്രം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകരും രംഗത്ത്‌ എത്തിയിരുന്നു.കാരിക്കേച്ചറിൽ പെൺകുട്ടി മിഡിൽ ഫിംഗർ ഉയർത്തി കാണിക്കുന്നതാണ് ആണുള്ളത് .ഇതും കുട്ടികളെ അതിക്രൂരമായി അപമാനിക്കുന്നതാണ് .   ലാസർ ഷൈന്‌ എതിരെ കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന പോസ്കോ നിയമം പ്രകാരം കേസെടുക്കാൻ സർക്കാർ തയ്യാറാകണം എന്നാണ്‌ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്‌. രാഷ്ട്രീയ വൈരം മൂത്ത് കുഞ്ഞു കുട്ടികളെ വരെ അപഹസിക്കുന്ന നിലപാടുമായിട്ടു വന്നിരിക്കുന്നത് വിവാദ മാധ്യമം ആണ് എന്നതും എടുത്ത് പറയേണ്ടതാണ് .

കുട്ടികളെ അപമാനിക്കുന്ന കാരിക്കേച്ചർ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുന്നതിനെതിരെ വനിതാ സംഘടനകൾ രംഗത്ത് വരുമോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു .കഴിഞ്ഞ ദിവസം ബൽറാമിന്റെ സോസ്റഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിൽ യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുമായി വന്നിരുന്നു .സ്ത്രീയുടെ വളർച്ചയെ വെറും ഇറച്ചി വളർച്ച എന്ന വിധത്തിൽ വിവാദ പരാമർശവുമായി ചിന്താ ജെറോം രംഗത്ത് വന്നിരുന്നു .ചിന്തയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നു ആരോപണം ഉയർന്നിരുന്നു

Latest
Widgets Magazine