അയ്യപ്പനെ അവഹേളിച്ച് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെതിരെ ക്രിമിനല്‍ കേസ്

മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ട് ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസെടുത്തു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചാതാണിക്കാര്യം. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധം ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് ഐ.പി.സി 153ാം വകുപ്പ് പ്രാകരം തൃശൂര്‍ ചേര്‍പ്പ് പൊലീസാണ് കേസെടുത്തത്.

പ്രിയനന്ദനന് എതിരെ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ വടുതല സ്വദേശി കെ.എ അഭിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പൂച്ചാക്കല്‍ പൊലീസിനും പിന്നീട് ആലപ്പുഴ എസ്.പിക്കും നല്‍കിയ പരാതികളില്‍ നടപടിയില്ലെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

Top