ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും പ്രതിക്കൂട്ടിൽ !..അദാനിക്കുവേണ്ടി വിഴിഞ്ഞം കരാർ, കോഴവാങ്ങി ബാർ ലൈസൻസ‌്, കരുണ എസ‌്റ്റേറ്റിന‌് ഭൂമി

കൊച്ചി:അഴിമതിക്കാര്യത്തിൽ മുൻ ഭരണാധികാരികളായ ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും വീണ്ടും പ്രതിക്കൂട്ടിൽ.വി എം സുധീരൻ പുറത്തേക്കു വിട്ടത് കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്ന ഭീകരമായ അഴിമതികളെ ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് .ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിരോധത്തിലായിരിക്കയാണ് .കോഴവാങ്ങി ബാർ ലൈസൻസ‌് നൽകൽ, സംസ്ഥാന താൽപ്പര്യം ബലികഴിച്ച‌് അദാനിക്കുവേണ്ടി വിഴിഞ്ഞം കരാർ ഒപ്പിടൽ, കരുണ എസ‌്റ്റേറ്റിന‌് ഭൂമിനൽകൽ തുടങ്ങിയവയിലെല്ലാം അന്ന‌ുന്നയിച്ച ആരോപണങ്ങളെല്ലാം സുധീരൻ സാധൂകരിച്ചതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും ഉൾപ്പെടെ വീണ്ടും പ്രതിക്കൂട്ടിലായി. ഗുരുതരമായ അഴിമതി ആരോപണം ഉയർന്നിട്ടും മറുപടി പറയാതെ രണ്ടുപേരും ഒളിച്ചോടുകയാണ‌്. മറുപടി പറഞ്ഞാൽ തെളിവുസഹിതം സുധീരൻ വീണ്ടും വരുമെന്ന ഭയമാണ‌് ഇതിന‌് കാരണം.

അബ‌്കാരി ചട്ടങ്ങൾ പാലിച്ചില്ലെന്ന‌് പറഞ്ഞാണ‌് യുഡിഎഫ‌് ഭരണകാലത്ത‌് 418 ബാറിന‌് ലൈസൻസ‌് പുതുക്കിനൽകാതിരുന്നത‌്. തുടർന്ന‌് ഉടമകളുമായി ലേലംവിളി തുടങ്ങി. ബാർ അസോസിയേഷൻ വൻതോതിൽ പണംപിരിച്ച‌് ഉന്നതർക്ക‌് കോഴയായി നൽകി. പിന്നീട‌് ഈ ബാറുകൾക്ക‌ുകൂടി ലൈസൻസ‌് നൽകുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചപ്പോൾ ഫയൽ നിയമവകുപ്പ‌് കണ്ടില്ലെന്ന‌ു പറഞ്ഞ‌് നിയമമന്ത്രികൂടിയായ കെ എം മാണി ഉടക്കി. ഇതോടെ സംഭവം വിവാദമായി. ഇതിനിടെ ബാർ ഉടമകൾ മാണിയെയും കണ്ട‌് കരാർ ഉറപ്പിച്ചുവെന്ന ആരോപണമുയർന്നു. വീണ്ടും മന്ത്രിസഭായോഗം ലൈസൻസ‌് പുതുക്കിനൽകാൻ തീരുമാനിക്കാനിരിക്കെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. ലൈസൻസ‌് നൽകരുതെന്ന‌് അന്നത്തെ കെപിസിസി പ്രസിഡന്റായ വി എം സുധീരനും ആവശ്യപ്പെട്ടു. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതുവരെ ലൈസൻസ‌് പുതുക്കിനൽകരുതെന്നായിരുന്നു ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഇമേജ‌് കൂട്ടുമെന്ന‌് മനസ്സിലാക്കിയ സുധീരൻ ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷവും നിലപാട‌് ആവർത്തിച്ചു. ഇതോടെ കോൺഗ്രസിലും യുഡിഎഫിലും പ്രതിസന്ധി മൂർച്ഛിച്ചു. കോഴ നൽകിയ ബാറുടമകൾ വാളോങ്ങി. എങ്കിലും സുധീരൻ അടങ്ങിയില്ല. തുടർന്നാണ‌് സുധീരനെ വെട്ടാൻ ഉമ്മൻചാണ്ടി കടുംവെട്ട‌് നടത്തിയത‌്. ഫൈവ‌് സ‌്റ്റാർ ബാറുകൾക്കും ക്ലബ്ബുകൾക്കുമൊഴികെയുള്ള ബാർ ലൈസൻ‌സ‌് റദ്ദാക്കുകയായിരുന്നു.

അന്ന‌് ക്ലിഫ‌്ഹൗസിൽ ചേർന്ന യോഗത്തിൽ കീശയിൽ കരുതിയ ഒറ്റക്കടലാസ‌് എടുത്ത‌് ഉമ്മൻചാണ്ടി തന്റെ ‘അബ‌്കാരിനയം’ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഞെട്ടി. പ‌ക്ഷേ, എല്ലാ നേതാക്കളും വേദനയും ഞെട്ടലും ഉള്ളിലൊതുക്കി തീരുമാനം മദ്യനിരോധനത്തിനുള്ള മഹത്തായ ചുവടുവയ‌്പായി വ്യാഖ്യാനിച്ചു. എന്നാൽ, മദ്യനയം തട്ടിപ്പാണെന്നും സുധീരനെ വെട്ടാൻ ഉമ്മൻചാണ്ടി നടത്തിയ തട്ടിപ്പാണെന്നും എൽഡിഎഫ‌് തുറന്നുകാട്ടി. കോഴയിടപാടും ഓരോന്നായി ചൂണ്ടിക്കാട്ടി. അന്നുന്നയിച്ച അഴിമതിയും ഉമ്മൻചാണ്ടിയുടെ ഇരട്ടത്താപ്പും ഇപ്പോൾ പച്ചയായി സുധീരൻ സാധൂകരിക്കുകയാണ‌്.

ആരുമായി ആലോചിക്കാതെ ഉമ്മൻചാണ്ടി അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം കരാർ ഒപ്പിട്ടപ്പോഴും എൽഡിഎഫ‌് ശക്തമായ വിമർശമാണ‌് ഉന്നയിച്ചത‌്. കരാർ സംസ്ഥാനതാൽപ്പര്യത്തിനെതിരാണെന്ന‌് വ്യവസ്ഥകൾ വേർതിരിച്ച‌് അവതരിപ്പിച്ച‌് ചൂണ്ടിക്കാട്ടി. എന്നാൽ, വിമർശനത്തെ വഴിതിരിച്ചുവിടാനായിരുന്നു ഉമ്മൻചാണ്ടി ശ്രമിച്ചത‌്. ഇതിനായി ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെപ്പോലും തള്ളിയെന്നാണ‌് സുധീരൻ പറയുന്നത‌്. പാലക്കാട‌് കരുണ എസ‌്റ്റേറ്റിന‌് ഭൂമി പതിച്ചുനൽകിയത‌ുതൊട്ട‌് യുഡിഎഫ‌് ഭരണകാലത്ത‌് നടന്ന കടുംവെട്ടുകളെയെല്ലാം സുധീരൻ തള്ളിപ്പറഞ്ഞുവെന്നുമാത്രമല്ല, അഴിമതിക്കഥകളും എണ്ണമിട്ട‌് നിരത്തുന്നുമുണ്ട‌്.

Top