സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വന്ധ്യതക്ക് കാരണമാകുന്നു

സുന്ദരിയാകാന്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ സൗന്ദര്യ വസ്തുക്കളും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ വിലകൊടുത്ത് വാങ്ങുന്നത് രോഗങ്ങളാണെന്ന് ആരും അറിയുന്നില്ല. ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയ നെയില്‍പോളിഷ്, ആന്റിബാക്ടീരിയല്‍ സോപ്പ്, പ്രായമാകലിനെ തടയുന്ന ക്രീമുകള്‍ ഇവയുടെ ഉപയോഗം സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ പറയുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറിനു കാരണമാകുകയും പ്രത്യുല്പ്പാദന വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. അണ്ഡാശയത്തിന്റെ പ്രവര്‍ത്തന തകരാറിനും ഗര്‍ഭമലസലിനും സ്ത്രീ വന്ധ്യതയ്ക്കും അന്തര്‍സ്രാവിഗ്രന്ഥികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും ഈ രാസവസ്തുക്കള്‍ കാരണമാകും.

ആന്റിബാക്ടീരിയല്‍ സോപ്പ് ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കും. ആന്റിബാക്ടീരിയല്‍ സോപ്പിലടങ്ങിയ ട്രൈക്ലോസാന്‍ എന്ന രാസവസ്തു അന്തര്‍സ്രാവിവ്യവസ്ഥയുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. ഈ രാസവസ്തു പ്രത്യുല്പ്പാദന വ്യവസ്ഥയെയും ബാധിക്കുന്നു. സോപ്പുകളിലും ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയ ഒരുതരം പ്രസര്‍വേറ്റിവ് ആയ പാരാബെന്‍, ബാക്ടീരിയയുടെ വളര്‍ച്ച തടയാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അധികമായാല്‍ വന്ധ്യതയ്ക്ക് കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ആരോഗ്യകരമായ അണ്ഡമോ ബീജമോ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനനവൈകല്യത്തിനും വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി രാസവസ്തുക്കളാണ് നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നത്. താലേറ്റുകള്‍ , ഫോര്‍മാല്‍ഡിഹൈഡ് നിരവധി ഓര്‍ഗാനിക് സംയുക്തങ്ങള്‍ , ടൗളീന്‍ ഇവയെല്ലാം നെയില്‍പോളീഷില്‍ അടങ്ങിയിട്ടുണ്ട്. താലേറ്റുകള്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാക്കും. നെയില്‍ പോളിഷ് റിമൂവറുകളുടെ കാര്യമെടുത്താലോ? അവയിലും അസെറ്റോണ്‍, മീഥൈല്‍ മെഥാക്രിലേറ്റ്, ടൗളിന്‍, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ വിഷഹാരികളായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. നഖങ്ങള്‍ക്ക് തിളക്കം നല്‍കുന്ന ടൗളിന്‍, പ്രത്യുല്പ്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.

എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുവായ താലേറ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനം, വന്ധ്യത എന്നിവ കൂടാതെ മുലപ്പാല്‍ കുറയാനും കാരണമാകും. ഈ രാസവസ്‌ക്കളുമായുള്ള സമ്പര്‍ക്കം, സ്ത്രീകളില്‍ ഗര്‍ഭമലസലിനും കുട്ടികളില്‍ ശാരീരികവും മാനസികവുമായ ജനനവൈകല്യങ്ങള്‍ക്കും കാരണമാകും. ഗര്‍ഭമലസല്‍, പൂര്‍ണവളര്‍ച്ചയെത്തും മുമ്പുള്ള ജനനം, ഭാരക്കുറവുള്ള കുഞ്ഞിന്റെ ജനനം, പഠനവൈകല്യങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും തലച്ചോറ്, വൃക്ക, നാഡികളുടെ പ്രവര്‍ത്തന തകരാറിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ പ്രകൃതിയില്‍ നിന്നു ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയാറാക്കാവുന്ന എണ്ണയും താളിയും ഫേസ്മാസ്‌ക്കുകളും ഉപയോഗിക്കുന്നതാണ് നല്ലത്.

Top