കളളനോട്ട് കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റിൽ . മതിലകം സ്വദേശി രാജീവാണ് പിടിയിലായത്. ഇയാളുടെ സഹോദരന്‍ രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് റിമാന്‍ഡിലാണ്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചെടുത്തിരുന്നു. ബി.ജെ.പി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമാണ് രാകേഷ് ഏരാച്ചേരി. വീടിന്റെ മുകളിലത്തെ നിലയില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലാണ് കള്ളനോട്ട് അടിച്ചിരുന്നത്. ഇവര്‍ സമീപത്തെ ചിലയാളുകള്‍ക്ക് നോട്ടുകള്‍ കൈമാറിയിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പിന്നീട് കള്ളനോട്ട് കേസില്‍ പ്രതികളായവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കള്ളപ്പണവും കള്ളനോട്ടും നിരോധിച്ച പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തന്നെ കള്ളനോട്ടടിയന്ത്രവും മറ്റും പിടിച്ചെടുത്തത് ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top