മതം മാറി വിവാഹം ചെയ്ത പെൺകുട്ടിയെ സിറിയയിലേക്ക് കടത്താൻ ശ്രമം

മതം മാറി വിവാഹം ചെയ്ത പെണ്‍കുട്ടിയെ സിറിയയിലേക്ക് അയയ്ക്കാന്‍ ശ്രമം നടക്കുന്നതായി മാതാപിതാക്കളുടെ പരാതി.

കണ്ണൂര്‍ പരിയാരം സ്വദേശിനി ആയ യുവതിയെ പ്രമുഖ മതസംഘടനയുടെ നേതൃത്വത്തില്‍ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.

എന്നാല്‍ തന്റെ വിവാഹം കഴിഞ്ഞതായി പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി തിരികെ വരികയും തന്നെ സിറിയയിലേക്കോ യെമനിലേക്കോ കടത്താന്‍ ഭര്‍ത്താവും ഒരു മതസംഘടനയും ചേര്‍ന്ന് ശ്രമിക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.

ഇക്കാര്യം പെണ്‍കുട്ടിയും മാതാപിതാക്കളും ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ ഭാര്യ വീട്ടുതടങ്കലിലാണ് എന്ന് കാണിച്ച് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം കീഴ്‌ക്കോടതി പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഉത്തരവിട്ട വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

Top